Engine Stolen | 'നിര്‍ത്തിയിട്ടിരുന്ന തീവണ്ടി എന്‍ജിന്‍ മോഷ്ടാക്കള്‍ തുരങ്കംവഴി കടത്തിക്കൊണ്ടുപോയി'; 3 പേര്‍ അറസ്റ്റില്‍

 



മുസഫര്‍പുര്‍: (www.kvartha.com) ബിഹാറിലെ ബെഗുസാരായ് ജില്ലയില്‍ നിര്‍ത്തിയിട്ടിരുന്ന തീവണ്ടി എന്‍ജിന്‍ മോഷ്ടാക്കള്‍ തുരങ്കംവഴി കടത്തിക്കൊണ്ടുപോയതായി റിപോര്‍ട്. റെയില്‍വേയുടെ യാര്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന എന്‍ജിന്‍ വിവിധ ഭാഗങ്ങളാക്കി, പല പ്രാവശ്യമായാണ് മോഷ്ടാക്കള്‍ കടത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു.

അറ്റകുറ്റപ്പണികള്‍ക്കായി കൊണ്ടുവന്ന ഡീസല്‍ എന്‍ജിനാണ് ഗര്‍ഹാര യാര്‍ഡില്‍ നിന്ന് മോഷണം പോയത്. ഇതുസംബന്ധിച്ച് കഴിഞ്ഞ ആഴ്ചയാണ് പരാതി ലഭിച്ചതെന്നും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മൂന്നുപേരെ പൊലീസ് പിടികൂടിയതായും മുസഫര്‍പുര്‍ റെയില്‍വേ സംരക്ഷണ സേന ഇന്‍സ്പെക്ടര്‍ പി എസ് ദുബെ പറഞ്ഞു. എന്‍ജിന്‍ യാര്‍ഡിലേക്ക് മോഷ്ടാക്കള്‍ ഒരു തുരങ്കം നിര്‍മിച്ച്, അതുവഴിയാണ് മോഷണം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

Engine Stolen | 'നിര്‍ത്തിയിട്ടിരുന്ന തീവണ്ടി എന്‍ജിന്‍ മോഷ്ടാക്കള്‍ തുരങ്കംവഴി കടത്തിക്കൊണ്ടുപോയി'; 3 പേര്‍ അറസ്റ്റില്‍


മോഷ്ടിച്ച എന്‍ജിന്‍ ഭാഗങ്ങള്‍ പിന്നീട് മുസഫര്‍പുരിനടുത്തുള്ള പ്രഭാത് നഗര്‍ ഏരിയയില്‍നിന്ന് കണ്ടെത്തി. പ്രതികളെ ചോദ്യം ചെയ്തതില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ട്രെയിന്‍ എന്‍ജിന്‍ ഭാഗങ്ങള്‍ മുഴുവനായി പ്രഭാത് നഗറിലെ ആക്രി ഗോഡൗണില്‍നിന്ന് കണ്ടെത്തിയതെന്നാണ് വിവരം. ചക്രങ്ങള്‍, എന്‍ജിന്‍ ഭാഗങ്ങള്‍, റെയില്‍വേ ഭാഗങ്ങള്‍ എന്നിവ ചാക്കുകളിലായി നിറച്ചുവെച്ച നിലയിലായിരുന്നു കണ്ടെടുത്തതെന്നും ആക്രി ഗോഡൗണിന്റെ ഉടമയെ പിടികൂടാനുള്ള ശ്രമം ആരംഭിച്ചതായും പൊലീസ് കൂട്ടിച്ചേര്‍ത്തു.
             
Engine Stolen | 'നിര്‍ത്തിയിട്ടിരുന്ന തീവണ്ടി എന്‍ജിന്‍ മോഷ്ടാക്കള്‍ തുരങ്കംവഴി കടത്തിക്കൊണ്ടുപോയി'; 3 പേര്‍ അറസ്റ്റില്‍

Keywords:  News,National,India,Bihar,Train,theft,Accused,Crime,Police,Arrested, Thieves Dig Tunnel, Steal Entire Train Engine Brought For Repair yard
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia