Robbery | മയ്യഴിപള്ളിയിലെ കുര്‍ബാന സാധനങ്ങള്‍ സൂക്ഷിക്കുന്ന മുറിയില്‍ മോഷണം; കുര്‍ബാനക്കുപയോഗിക്കുന്ന കുരിശ് കവര്‍ന്നു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മയ്യഴി: (www.kvartha.com) സെന്റ് തെരേസ ദേവാലയത്തോട് ചേര്‍ന്നുളള കുര്‍ബാന സാധനങ്ങള്‍ സൂക്ഷിക്കുന്ന മുറിയില്‍ കവര്‍ച. കുര്‍ബാനക്കുപയോഗിക്കുന്ന കുരിശ് ഉള്‍പ്പെടെ മോഷണം പോയി. ശനിയാഴ്ച ഉച്ചയോടെയാണ് മോഷണം നടന്നത്. മുറിക്കുള്ളിലെ അലമാരയിലുണ്ടായിരുന്ന കുര്‍ബാനയ്ക്കുപയോഗിക്കുന്ന ചെറിയ കുരിശ്, കാസ, പിലാസ എന്നിവയാണ് മോഷണം പോയത്.
        
Robbery | മയ്യഴിപള്ളിയിലെ കുര്‍ബാന സാധനങ്ങള്‍ സൂക്ഷിക്കുന്ന മുറിയില്‍ മോഷണം; കുര്‍ബാനക്കുപയോഗിക്കുന്ന കുരിശ് കവര്‍ന്നു

ഇടവക വികാരിമാര്‍ കുര്‍ബാനയ്ക്ക് വേണ്ടി ഒരുങ്ങുകയും, കുര്‍ബാനയ്ക്ക് വേണ്ട സാധനങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുന്ന മുറിയാണിത്. മുറിക്കുള്ളില്‍ കടന്ന മോഷ്ടാവ് അലമാരക്ക് മുകളിലുണ്ടായിരുന്ന താക്കോലെടുത്ത് അലമാര തുറന്ന് കുരിശും മറ്റുമെടുത്ത് കടന്നു കളയുകയായിരുന്നു. പതിനായിരത്തോളം വിലവരുന്ന സാധനങ്ങളാണ് മോഷണം പോയത്. മാഹി പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Keywords:  Latest-News, Kerala, Kannur, Top-Headlines, Robbery, Crime, Theft, Theft in the storage room of Mahe Church; Cross used for Eucharist stolen.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia