Theft | കണ്ണൂര്‍ നഗരത്തില്‍ വീട് കുത്തിത്തുറന്ന് കവര്‍ച; വജ്ര നെക്ലസും ആഭരണങ്ങളും കവര്‍ന്നതായി പരാതി
Jan 16, 2023, 22:36 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) നഗരത്തില്‍ വീണ്ടും വീടുകുത്തിത്തുറന്ന് മോഷണം. പളളിക്കുന്ന് ശ്രീപുരം സ്‌കൂളിന് എതിര്‍വശത്തെ ഹൈവേ റോഡിനോട് ചേര്‍ന്നുളള കെ അനിതയുടെ വീട്ടിലാണ് മോഷണം നടന്നത്. തിങ്കളാഴ്ച പുലര്‍ചെയാണ് മോഷണം നടന്നത്. വജ്ര നെക്ലസ്, ലോകറ്റ്, കമ്മല്‍, വള, പതിനായിരം രൂപ എന്നിവയാണ് മോഷണം പോയതെന്ന് വീട്ടുകാര്‍ പറഞ്ഞു.
അനിതയും മകന്റെ ഭാര്യയും കഴിഞ്ഞ ദിവസം ബന്ധുവീട്ടില്‍ പോയതിനാല്‍ വീട്ടിലാരുമുണ്ടായിരുന്നില്ല. വീടിന്റെ മുന്‍വശത്തെ ജനല്‍ചില്ല് തകര്‍ത്തതിന് ശേഷം ജനലിന്റെ സമീപമുളള ബാഗില്‍ നിന്നും താക്കോലെടുത്ത മോഷ്ടാക്കള്‍ വീടിന്റെ മുന്‍വാതില്‍ തകര്‍ത്താണ് അകത്തു കയറിയതെന്നാണ് നിഗമനം. വീടിന്റെ മുകള്‍നിലയിലെ അലമാരയില്‍ സൂക്ഷിച്ച സാധനങ്ങളാണ് നഷടമായത്.
അലമാര കുത്തി പൊളിച്ചാണ് സാധനങ്ങള്‍ കവര്‍ന്നത്. ഇതിനുസമീപമുളള അനിതയുടെ ബന്ധുവീട്ടിലും മോഷ്ടാക്കള്‍ കയറാനുളള ശ്രമം നടത്തിയിരുന്നതായി പരാതിയുണ്ട്. പിറകുവശത്തെ ബാത് റൂമിന്റെ ജനല്‍പാളിയും തുറക്കാന്‍ ശ്രമം നടത്തിയിരുന്നുവെന്നാണ് വിവരം. കണ്ണൂര്‍ ടൗണ്‍ ഇന്‍സ്പെക്ടര്‍ പി എ ബിനുമോഹന്റെ നേതൃത്വത്തില്‍ കേസെടുത്ത് അന്വേഷണാരംഭിച്ചു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി വീട്ടിലും പരിസരങ്ങളിലും പരിശോധന നടത്തി.

Keywords: Latest-News, Kerala, Kannur, Top-Headlines, Crime, Theft, Robbery, Theft in locked house.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.