Theft | ജ്വലറിയില്‍ വന്‍ കവര്‍ച; സിസിടിവി ക്യാമറകള്‍ക്ക് പച്ചപെയിന്റടിച്ച് ആഭരണങ്ങള്‍ കവര്‍ന്നു
Mar 7, 2023, 18:35 IST
കണ്ണൂര്‍: (www.kvartha.com) പയ്യന്നൂര്‍ ടൗണിലെ സ്വര്‍ണ - വെള്ളിയാഭരണശാലയില്‍ വന്‍ കവര്‍ച. സെന്‍ട്രല്‍ ബസാറിലെ പഞ്ചമി ജ്വലറിയിലാണ് കവര്‍ച നടന്നത്. മുന്‍വശത്ത് സ്ഥാപിച്ച നിരീക്ഷണ ക്യാമറക്കും ലൈറ്റിനും പച്ച സ്പ്രേ പെയിന്റടിച്ച മോഷ്ടാക്കള്‍ രണ്ട് ഷടറുകളുടെയും പൂട്ട് തകര്‍ത്ത് അകത്ത് കയറി ഒന്നര ലക്ഷം രൂപയോളം വിലമതിക്കുന്ന 850 ഗ്രാം വെള്ളിയാഭരണങ്ങള്‍ കവര്‍ന്നതായാണ് പരാതി. സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിച്ച ലോകര്‍ തകര്‍ക്കാന്‍ മോഷ്ടാക്കള്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.
ചൊവ്വാഴ്ച രാവിലെ 9.30 മണിയോടെയാണ് ടൗണിലെ പവിത്ര ജ്വലറി തുറക്കാനെത്തിയ ഉടമ പയ്യന്നൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര റോഡിലെ അശ്വിനാണ് കവര്‍ച നടന്നത് കണ്ടത്. ഷടറിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കയറിയ മോഷ്ടാക്കള്‍ സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലായിരുന്നു. തുടര്‍ന്ന് പയ്യന്നൂര്‍ പൊലീസില്‍ വിവരമറിയിച്ചു.
പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പയ്യന്നൂര്‍ പൊലീസില്‍ ഉടമ പരാതി നല്‍കിയതിനെ തുടര്‍ന്ന് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഫോറന്‍സിക് വിഭാഗവും പൊലീസ് ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. പയ്യന്നൂര്‍ ഡിവൈഎസ്പി ഉള്‍പെടെയുളളവര്‍ സ്ഥലത്തെത്തിയിരുന്നു.

Keywords: Latest-News, Kerala, Kannur, Top-Headlines, Crime, Theft, Robbery, Investigates, Gold, Theft At Jewellery Shop.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.