
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● തളിപ്പറമ്പ് ഡിഎച്ച്ക്യുവിലെ ജിജിൻ, ഷിനിൽ എന്നിവർക്കെതിരെയാണ് നടപടി.
● ശാരീരിക അസ്വസ്ഥതകൾ കാരണം റിമാൻഡിലായിരുന്ന ബാബുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതാണ്.
● പയ്യന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ മോഷണക്കേസിലെ പ്രതിയാണ് ബാബു.
കണ്ണൂർ: (KVARTHA) കുപ്രസിദ്ധ മോഷ്ടാവ് തടവുചാടിയ സംഭവം പോലീസുകാർക്ക് മുട്ടൻപണിയായി മാറി. പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളജ് വാർഡിൽ ചികിത്സയിലിരിക്കെ കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബു (60) തടവുചാടിയ സംഭവത്തിൽ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ നടപടി.

ഗുരുതരമായ കൃത്യവിലോപത്തിനാണ് വകുപ്പുതല നടപടി സ്വീകരിച്ചത്. തളിപ്പറമ്പ് ഡിഎച്ച്ക്യുവിലെ ജിജിൻ, ഷിനിൽ എന്നിവർക്കെതിരെയാണ് അച്ചടക്കനടപടി.
വ്യാഴാഴ്ച രാവിലെ 10.50-നാണ് ബാബു പരിയാരം കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് രക്ഷപ്പെട്ടത്. എന്നാൽ, വ്യാഴാഴ്ച ഉച്ചയ്ക്ക് 2.45-ന് ഏമ്പേറ്റ് ഗ്രൗണ്ടിന് സമീപത്തുവെച്ച് ഇയാൾ പിടിയിലായി.
പയ്യന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ മോഷണക്കേസിൽ പ്രതിയായതിനെ തുടർന്നാണ് തീവെട്ടി ബാബു റിമാൻഡിലായത്. ശാരീരിക അസ്വസ്ഥതകൾ കാരണമാണ് ഇയാളെ ജയിലിൽനിന്ന് മെഡിക്കൽ കോളജ് വാർഡിലേക്ക് മാറ്റിയത്. എന്നാൽ, പാറാവ് നിന്ന പോലീസുകാരുടെ കണ്ണ് വെട്ടിച്ച് പ്രതി രക്ഷ
പോലീസുകാർക്കെതിരായ നടപടിയെ നിങ്ങൾ എങ്ങനെ കാണുന്നു? നിങ്ങളുടെ പ്രതികരണം പങ്കുവെക്കൂ.
Article Summary: Two policemen suspended after notorious thief escapes from hospital.
#TheevettiBabu #PoliceSuspension #KannurNews #Jailbreak #CrimeNews #KeralaPolice