സൈബർ ലോകത്തെ തേൻ കെണി: എങ്ങനെ സുരക്ഷിതരാകാം?, ഹണി ട്രാപ്പിനെക്കുറിച്ച് അറിയേണ്ടതെല്ലാം

 
Symbolic image depicting cyber security and honey trap.
Symbolic image depicting cyber security and honey trap.

Representational Image Generated by Meta AI

● പ്രമുഖരെ കുടുക്കാനും പണം തട്ടാനും ഉപയോഗിക്കുന്നു. 
● ഓൺലൈനിൽ വ്യക്തികളെ വശീകരിച്ച് വിവരങ്ങൾ നേടുന്നു. 
● അപരിചിതരുമായുള്ള ആകർഷണം ശ്രദ്ധിക്കുക. 
● സെൻസിറ്റീവ് വിവരങ്ങൾ പങ്കുവെക്കാതിരിക്കുക. 
● സൈബർ സുരക്ഷാ നടപടികൾ പാലിക്കുക.

കെ.ആർ.ജോസഫ്

(KVARTHA) ഇന്ന് പൊതുവായി കേൾക്കുന്ന പേരാണ് ഹണി ട്രാപ്പ്. പലരെയും ഹണി ട്രാപ്പിൽ പെടുത്തി കുടുക്കാൻ ശ്രമിച്ചു എന്നൊക്കെയുള്ള വാർത്തകൾ നിരന്തരം ഇപ്പോൾ പുറത്തു വരുന്നുണ്ട്. പ്രധാനമായും ലൈംഗികതയുമായി ബന്ധപ്പെട്ട ബ്ലാക്ക് മെയിൽ തന്ത്രമാണ് ഇത്. 

പ്രശസ്തരായവരെയും മറ്റും കുടുക്കാനും പലരിൽ നിന്നും ഭീഷണിപ്പെടുത്തി പണം തട്ടാനുമൊക്കെ ഇപ്പോൾ ഈ തന്ത്രം പ്രയോഗിച്ചു വരുന്നു. ഹണി ട്രാപ്പ് എന്നത് പലർക്കും അറിയാമെങ്കിലും ഒരു കൃത്യമായ വിവരം ഇതുമായി ഉണ്ടാകാൻ സാധ്യതയില്ല. എന്താണ് ഹണി ട്രാപ്പ്... ?. ഹണി ട്രാപ്പിന്റെ ലക്ഷ്യങ്ങൾ എന്തൊക്കെ. ഇതാണ് ഇവിടെ സൂചിപ്പിക്കുന്നത്.


എന്താണ് ഹണി ട്രാപ്പ് ? 

ഹണി ട്രാപ്പ് (Honey Trap) എന്നത് പ്രധാനമായും ലൈംഗികതയുമായി ബന്ധപ്പെട്ട ബ്ലാക്ക് മെയിൽ തന്ത്രമാണ്. ചിലർ ഇതിനെ മലയാളീകരിച്ച് ‘തേൻ കെണി’ എന്ന് പറയാറുണ്ട്. ഇതിൽ സാധാരണയായി ഒരു വ്യക്തിയെ ആകർഷിക്കാൻ ലൈംഗികമായോ, റൊമാന്റിക് ആയോ സ്നേഹപരമായോ ഉള്ള ബന്ധം ഉപയോഗിക്കുന്നു. 

സൗന്ദര്യമോ, ലൈംഗികതയോ കാണിച്ച് വശീകരിക്കാൻ ശ്രമിക്കുന്നു. പ്രധാനമായും സ്ത്രീകളുടെ ഇത്തരം സ്നേഹ ലൈംഗിക വലയിൽ കുരുങ്ങുന്നതിനെയാണ് ഹണിട്രാപ്പ് എന്ന് പറയുന്നതെങ്കിലും തിരിച്ച് ഇത്തരം കെണികൾ പണിയുന്നതും ഹണി ട്രാപ്പിന്റെ ഭാഗം തന്നെ.

ഹണി ട്രാപ്പിന്റെ ലക്ഷ്യങ്ങൾ: 

ബ്ലാക്ക്മെയിൽ (Blackmail) 

രഹസ്യങ്ങൾ അല്ലെങ്കിൽ അപമാനകരമായ വിവരങ്ങൾ, ഫോട്ടോകൾ എന്നിവ സൂത്രത്തിൽ ശേഖരിക്കുകയും പിന്നീട് പണമോ മറ്റ് ഉപകാരങ്ങളോ ആവശ്യപ്പെട്ട് വില പേശുകയും ചെയ്യുക.


ചാരവൃത്തി (Espionage) – 


സെൻസിറ്റീവ് ഇൻഫോർമേഷൻ മോഷ്ടിക്കാൻ ഇവ ഉപയോഗിക്കാറുണ്ട് (ഉദാഹരണം: രാഷ്ട്രീയ, സൈനിക, കോർപ്പറേറ്റ് രഹസ്യങ്ങൾ).

ആളെ കെണിയിൽ കുടുക്കൽ (Honeypot in Cyber Security) – 

ഓൺലൈനിൽ വ്യക്തികളെ വശീകരിച്ച് അവരിൽ നിന്ന് പ്രധാനപ്പെട്ട വിവരങ്ങൾ മോഷ്ടിക്കുക. (വ്യക്തിഗത വിവരങ്ങൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ….)

ഉദാഹരണങ്ങൾ:

1, പൊതുജീവിതത്തിൽ: 

ഒരു ഏജന്റ് ഒരു രാഷ്ട്രീയ നേതാവിനെ സ്നേഹബന്ധത്തിലൂടെയോ, മറ്റോ വശത്താക്കുകയും രഹസ്യങ്ങൾ ചോർത്തുകയോ, റെക്കോർഡ് ചെയ്യുകയോ ചെയ്യുന്നു. അവ പുറത്ത് വിടുമെന്നോ ആർക്കെങ്കിലും നൽകുമെന്നോ ഭീഷണിപ്പെടുത്തുകയും അതിലൂടെ വിലപേശി പലതും നേടിയെടുക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.


2, സൈബർ സ്പേസിൽ: 

ഒരു വ്യക്തി സോഷ്യൽ മീഡിയയിൽ ഒരു അപരിചിതനെ സുന്ദരിയായ പ്രൊഫൈൽ ഉപയോഗിച്ച് സംഭാഷണത്തിലേർപ്പെടുത്തി പിന്നീട് ഫിഷിംഗ് അക്രമങ്ങൾ നടത്തുക.


എങ്ങനെ തടയാം?

1, അപരിചിതരോട് ആകർഷണത്തിൽ അകപ്പെടുന്നത് ശ്രദ്ധിക്കുക. 

2, സെൻസിറ്റീവ് വിവരങ്ങൾ പങ്കിടാതിരിക്കുക. 
3, സൈബർ സുരക്ഷാ നടപടികൾ പാലിക്കുക (ഉദാ: ടു-ഫാക്ടർ ഓഥന്റികേഷൻ).


ഇന്നത്തെ കാലത്ത് ഹണി ട്രാപ്പ് പലപ്പോഴും ഗൂഢാലോചന, കോർപ്പറേറ്റ് എതിരാളികൾ, ക്രൈം സിന്ഡിക്കേറ്റുകൾ എന്നിവയിലാണ് കാണപ്പെടുന്നത്. എന്നാൽ രണ്ട് രാജ്യങ്ങൾ തമ്മിലുള്ള കിടമത്സരങ്ങളിൽ ഇത്തരം ധാരാളം സംഭവങ്ങൾ ചരിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. 

ശീത സമര കാലത്ത് റഷ്യൻ ചാര സുന്ദരിയായ മാതാ ഹരി ഇത്തരം ഹണി ട്രാപ്പ് ഉപയോഗിച്ച് രഹസ്യം ചോർത്തിയതിലും മറ്റ് താൽപര്യങ്ങൾ നടപ്പിലാക്കിയതിലും (കു)പ്രശസ്തയാണ്.

ഹണി ട്രാപ്പ് എന്നത് പലരുടെയും മനസമാധാനം കെടുത്തുന്നതും കുടുംബജീവിതം തകർക്കുന്നതുമായ പ്രവർത്തിയായി മാറി കഴിഞ്ഞു. ആരും ഈ കെണിയിൽ പെട്ടുപോകാതിരിക്കാൻ ശ്രദ്ധിക്കുകയാണ് വേണ്ടത്. ഹണി ട്രാപ്പിൽ പെട്ട് തകരുന്നത് നമ്മൾ മാത്രമായിരിക്കില്ല, കുടുംബവും നമ്മുടെ സമൂഹവും ആയിരിക്കും. എല്ലാവരും ജാഗ്രതൈ...


ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.


Honey trap is a blackmail tactic primarily involving sexual relationships. It is used to entrap prominent individuals and extort money. The article details the objectives of honey traps and ways to protect oneself from them in the cyber world.

 #HoneyTrap #CyberSecurity #OnlineSafety #Blackmail #Espionage #Privacy

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia