ശരണ്യയെ സ്വന്തമാക്കാന്‍ കുട്ടിയെ കൊന്ന് കുറ്റം ഭര്‍ത്താവിന്റെ തലയിലിടാന്‍ ബുദ്ധി ഉപദേശിച്ചത് കാമുകന്‍; കൊല നടന്നതിന് തലേന്ന് രാത്രിയില്‍ ഇയാള്‍ കാമുകിയുടെ വീട്ടില്‍ എത്തിയിട്ടുണ്ടെന്നും പൊലീസ്

 


കണ്ണൂര്‍: (www.kvartha.com 28.02.2020) നാടിനെ നടുക്കിയ കണ്ണൂര്‍ തയ്യിലിലെ ഒന്നര വയസുകാരന്‍ വിയാന്റെ കൊലപാതകത്തിനു പിന്നിലെ ബുദ്ധികേന്ദ്രമായി പ്രവര്‍ത്തിച്ചത് കാമുകന്‍ നിതിനെന്ന് പൊലീസിന്റെ കണ്ടെത്തല്‍. ഇയാള്‍ കൊല നടന്നതിന്റെ തലേ ദിവസം അര്‍ധരാത്രി ശരണ്യയെ കാണാന്‍ തയ്യിലുള്ള ശരണ്യയുടെ വീട്ടിലെത്തിയിട്ടുണ്ടെന്നും ഇരുവരെയും ചോദ്യം ചെയ്തതില്‍ നിന്നും പൊലീസിന് വ്യക്തമായി.

കുഞ്ഞിനെ ഒഴിവാക്കിയാല്‍ താന്‍ നിന്നെ വിവാഹം ചെയ്യാമെന്ന് നിതിന്‍ വാഗ്ദാനം ചെയ്തതായി ഇവര്‍ തമ്മില്‍ നടത്തിയ വീഡിയോ ചാറ്റില്‍ നിന്നും പൊലീസിന് വ്യക്തമായി. എന്നാല്‍ കൊലപാതകം നടന്നതിന് പിറ്റേന്ന് പുലര്‍ച്ചെ തന്നെ പൊലീസിന്റെ പിടിയിലായ ശരണ്യ ഭര്‍ത്താവ് പ്രണവാണ് കൊലപാതകത്തിന് പിന്നിലെന്ന് വരുത്തി തീര്‍ക്കാനുള്ള വ്യഗ്രതയാണ് കാട്ടിയത്.

ശരണ്യയെ സ്വന്തമാക്കാന്‍ കുട്ടിയെ കൊന്ന് കുറ്റം ഭര്‍ത്താവിന്റെ തലയിലിടാന്‍ ബുദ്ധി ഉപദേശിച്ചത് കാമുകന്‍; കൊല നടന്നതിന് തലേന്ന് രാത്രിയില്‍ ഇയാള്‍ കാമുകിയുടെ വീട്ടില്‍ എത്തിയിട്ടുണ്ടെന്നും പൊലീസ്

പൊലീസ് കസ്റ്റഡിയിലിരിക്കെ ശരണ്യയ്ക്ക് കാമുകനായ നിതിന്റെ 17 കോളുകളാണ് വന്നത്. ഇരുവരുടെയും ഫോണ്‍ കോളുകള്‍ പൊലീസ് അവരറിയാതെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. മാത്രമല്ല സിറ്റി തയ്യില്‍ ഭാഗത്ത് നിതിനോട് സാദൃശ്യമുള്ള യുവാവിനെ കണ്ടുവെന്ന നാട്ടുകാരുടെ മൊഴിയും നിര്‍ണായകമായി.

കാമുകനായ നിതിന്‍ ശരണ്യയുടെ ആഭരണങ്ങള്‍ വാങ്ങി ബാങ്കില്‍ പണയം വെച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ രേഖകള്‍ നിതിന്റെ വലിയന്നൂരിലുള്ള വീട്ടില്‍ വച്ച് പൊലീസ് നടത്തിയ തെരച്ചിലില്‍ കണ്ടെത്തിയിട്ടുണ്ട്. കൊലപാതക പ്രേരണാ കുറ്റത്തിനാണ് നിതിനെ കണ്ണൂര്‍ സിറ്റി പൊലീസ് അറസ്റ്റു ചെയ്തത് . കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കിയ നിതിനെ റിമാന്‍ഡ് ചെയ്തു.

Keywords:  Thayyil toddler murder: Saranya's lover arrested, Kannur, News, Trending, Killed, Crime, Criminal Case, Police, Arrested, Natives, Phone call, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia