Controversy | തലശേരി ഇരട്ട കൊലപാതകം: മുഖ്യപ്രതിയുടെ രാഷ്ട്രീയ ബന്ധം വിവാദമായി

 


കണ്ണൂര്‍: (www.kvartha.com) തലശേരിയില്‍ രണ്ടു പേരെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഡിവൈഎഫ്‌ഐയുടെ ലഹരിവി രുദ്ധ പരിപാടിയില്‍ പങ്കെടുത്തതായുള്ള ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെ രാഷ്ട്രീയ വിവാദങ്ങള്‍. ബുധനാഴ്ച വൈകിട്ട് നാല് മണിക്ക് തലശേരി സഹകരണ ആശുപത്രിക്ക് സമീപം ഖാലിദ്, സമീര്‍ എന്നിവരെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ പാറായി ബാബു ഈമാസം ആദ്യം കൊളശേരിയില്‍ നടന്ന ഡിവൈഎഫ്‌ഐയുടെ മനുഷ്യച്ചങ്ങലയില്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
            
Controversy | തലശേരി ഇരട്ട കൊലപാതകം: മുഖ്യപ്രതിയുടെ രാഷ്ട്രീയ ബന്ധം വിവാദമായി

ഇത് സിപിഎമിനെ രാഷ്ട്രീയപരമായി പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ലഹരി ഇടപാടുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തിലാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് പറയുന്നത്. തലശേരിയിലെ കൊലപാതകം ലഹരി വില്‍പനയെ ജനങ്ങള്‍ ചോദ്യം ചെയ്യുന്നതില്‍ അസ്വസ്ഥരായിട്ടാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യാഴാഴ്ച പ്രതികരിച്ചത്. ലഹരി വിരുദ്ധ പ്രചാരണം ശക്തമായി നടക്കുന്നതിനിടെയാണ് കൊലപാതകമെന്ന് സിപിഎം സംസ്ഥാന സെക്രടറി എംവി ഗോവിന്ദനും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിനെല്ലാം കടക വിരുദ്ധമാണ് ഡിവൈഎഫ്‌ഐയുടെ ലഹരിവിരുദ്ധ പരിപാടിയിലെ, മുഖ്യപ്രതിയുടെ പങ്കാളിത്തത്തിന്റെ തെളിവുകള്‍.

ബാബു പാറായിക്ക് പാര്‍ടിയുമായി നിലവില്‍ ബന്ധമില്ലെന്ന് സിപിഎം തലശേരി ഏരിയാ സെക്രടറി സികെ രമേശന്‍ പറഞ്ഞു. അതേസമയം മുഖ്യപ്രതിയുടെ ഡിവൈഎഫ്‌ഐ ബന്ധം ചൂണ്ടിക്കാട്ടി സിപിഎമിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. സിപിഎം ക്രിമിനല്‍ സംഘമാണ് കൊലയ്ക്ക് പിന്നിലെന്നാണ് കോണ്‍ഗ്രസ് ആരോപണം. സിപിഎം-ലഹരി മാഫിയ ബന്ധം ആരോപിച്ച് വെള്ളിയാഴ്ച തലശേരിയില്‍ കോണ്‍ഗ്രസ് ജനകീയ കൂട്ടായ്മയും നടത്തുന്നുണ്ട്.

Keywords:  Latest-News, Kerala, Kannur, Top-Headlines, Controversy, Political-News, Politics, Crime, Murder, Accused, Thalassery, DYFI, CPM, Thalassery Twin Murder, Thalassery twin murder: political relations of main accused became controversial.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia