Bail Rejected | തലശേരിയിലെ ഇരട്ട കൊലപാതകക്കേസ്; മൂന്നാം പ്രതിയുടെ ജാമ്യ ഹര്‍ജി വീണ്ടും തള്ളി

 




തലശേരി: (www.kvartha.com) സഹകരണ ആശുപത്രിക്ക് മുന്‍പില്‍ നടന്ന ഇരട്ട കൊലപാതകക്കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള മൂന്നാം പ്രതിനവീന്‍ നല്‍കിയ ജാമ്യ ഹര്‍ജി ജില്ലാ സെഷന്‍സ് കോടതി വീണ്ടും തള്ളി.
ലഹരി മാഫിയകളെ ചോദ്യം ചെയ്തതിലുള്ള വിരോധം കാരണം കൊടുവള്ളി ചിറമ്മലിലെ ത്രിവര്‍ണ്ണയില്‍ ഖാലിദ്, സഹോദരി ഭര്‍ത്താവും സി പി എം പ്രവര്‍ത്തകനുമായ പൂവ്വനാഴി ശമീര്‍ എന്നിവരെ കുത്തി കൊലപ്പെടുത്തിയെന്ന കേസില്‍ കെ നവീന്‍ (32) നല്‍കിയ ജാമ്യ ഹര്‍ജിയാണ് കോടതി തള്ളിയത്. 

സുരേഷ് ബാബു (47), മുഹമ്മദ് ഫര്‍ഹാന്‍(29) ഒന്നാം പ്രതി ബാബുവിന്റെ ഭാര്യാസഹോദരന്‍ വിന്‍സന്റ് (28), സജിത്ത് കുമാര്‍ (45), എന്നിവരാണ് ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള മറ്റ് പ്രതികള്‍. സംഭവത്തില്‍ സാറാസില്‍ ഷാനിബിനും (29) കുത്തേറ്റ് പരുക്കുണ്ടായിരുന്നു.

Bail Rejected | തലശേരിയിലെ ഇരട്ട കൊലപാതകക്കേസ്; മൂന്നാം പ്രതിയുടെ ജാമ്യ ഹര്‍ജി വീണ്ടും തള്ളി


കഴിഞ്ഞ നവംമ്പര്‍ 23 ന് വൈകിട്ട് വീനസ് കോര്‍ണറില്‍ സഹകരണാശുപത്രി കാന്റീനിന് സമീപംവെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിക്ക് ജാമ്യം അനുവദിച്ചാല്‍ കേസന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും ജാമ്യ ഹര്‍ജി തള്ളണമെന്നുമാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായ ജില്ല ഗവ. പ്ലീഡര്‍ അഡ്വ. കെ അജിത്ത് കുമാര്‍ കോടതി മുമ്പാകെ വാദിച്ചത്.

Keywords:  News, Kerala, State, Thalassery, Crime, Accused, Killed, Murder Case, Police, Bail, Bail Plea, Court, Local-News, Thalassery double murder case; Third accused bail plea rejected
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia