Bail Plea | തലശേരിയിലെ ഇരട്ടക്കൊലപാതക കേസ്; പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT



തലശേരി: (www.kvartha.com) ഇല്ലിക്കുന്നിലെ മയക്കുമരുന്ന് മാഫിയാ സംഘത്തെ ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തില്‍ നെട്ടൂര്‍ ഇല്ലിക്കുന്നിലെ കെ ഖാലിദ് (52), സഹോദരീ ഭര്‍ത്താവ് പൂവനാഴി ശമീര്‍ (40) എന്നിവരെ കുത്തിക്കൊലപ്പെടുത്തിയെന്ന കേസിലെ പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളി. ആറ്, ഏഴ് പ്രതികളായ വടക്കുമ്പാട് പാറക്കെട്ടില്‍ തേരെക്കാട്ടില്‍ അരുണ്‍കുമാര്‍ (45), പിണറായി പുതുക്കുടി ഹൗസില്‍ ഇ കെ സന്ദീപ് (38) എന്നിവരുടെ ഹര്‍ജിയാണ് തലശേരി ജില്ലാ സെഷന്‍സ് കോടതി തള്ളിയത്. 
Aster mims 04/11/2022

Bail Plea | തലശേരിയിലെ ഇരട്ടക്കൊലപാതക കേസ്; പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളി


നേരത്തെയും രണ്ടുപേരുടെ ജാമ്യ ഹര്‍ജി കോടതി തള്ളിയിരുന്നു. 2022 നവംബര്‍ 23നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. തലശേരി വീനസ് കവലയില്‍ സംഘം ചേര്‍ന്ന് ഖാലിദിനെയും ശമീറിനെയും കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്. ഏഴ് പ്രതികളാണ് കേസില്‍ റിമാന്‍ഡിലുള്ളത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂടര്‍ അജിത്കുമാര്‍ ഹാജരായി.

Keywords:  News,Kerala,State,Thalassery,Killed,Crime,Case,Accused,Bail plea,Bail,Local-News,Murder case, Thalassery double murder case: Accused's bail plea rejected
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia