Verdict | തലശേരി ഇരട്ടക്കൊലപാതക കേസ്: 5 പ്രതികളെ 3 ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു

 


കണ്ണൂര്‍: (www.kvartha.com) തലശേരി നഗരത്തില്‍ രണ്ടുപേരെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി ഉള്‍പെടെ അഞ്ചുപേരെ മൂന്നുദിവസത്തേക്ക് ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടു. ക്രൈംബ്രാഞ്ച് അപേക്ഷ നല്‍കിയത്തിന്റെ അടിസ്ഥാനത്തിലാണ് തലശേരി ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
               
Verdict | തലശേരി ഇരട്ടക്കൊലപാതക കേസ്: 5 പ്രതികളെ 3 ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു

റിമാന്‍ഡിലുള്ള മുഖ്യപ്രതി സുരേശ്ബാബു എന്ന പാറായി ബാബു (47), ജാക്സണ്‍ വില്‍സെന്റ് (28), മുഹമ്മദ് ഫര്‍ഹാന്‍ അബ്ദുല്‍ സത്താര്‍ (29), സുജിത് കുമാര്‍ (45), നവീന്‍ (32) എന്നിവരെയാണ് കസ്റ്റഡിയില്‍ വിട്ടത്. ക്രൈംബ്രാഞ്ച് എസിപി കെവി ബാബുവിന്റെ നേതൃത്വത്തില്‍ പ്രതികളെ തെളിവെടുപ്പിനും കൂടുതല്‍ ചോദ്യം ചെയ്യലിനും വിധേയമാക്കും.

നവംബര്‍ 23ന് തലശേരി സഹകരണ ആശുപത്രിക്ക് മുന്നിലാണ് നെട്ടൂര്‍ ഇല്ലിക്കുന്നിലെ കെ ഖാലിദ്, സഹോദരീ ഭര്‍ത്താവ് പൂവനാഴി ശമീര്‍ എന്നിവര്‍ കൊല്ലപ്പെട്ടത്. ലഹരി വില്‍പന ചോദ്യം ചെയ്തതിന്റെ വിരോധത്തിലാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്.

Keywords:  Latest-News, Kerala, Kannur, Top-Headlines, Crime, Murder, Court, Verdict, Court Order, Crime Branch, Thalassery double murder case: Accused taken to crime branch custody for 3 days.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia