Bail | തലശേരിയില്‍ രാജസ്താന്‍ സ്വദേശിയായ 6 വയസുകാരനെ ചവിട്ടിതെറിപ്പിച്ച കേസിലെ പ്രതിക്ക് ജാമ്യം
Nov 19, 2022, 16:13 IST
തലശേരി: (www.kvartha.com) രാജസ്താന്‍ സ്വദേശിയായ നാടോടി ബാലനെ കാറില്‍ ചാരിനിന്നെന്നാരോപിച്ച് ചവിട്ടി പരുക്കേല്‍പ്പിച്ച കേസിലെ പ്രതിക്ക് തലശേരി കോടതി ജാമ്യം അനുവദിച്ചു. തലശേരി പുതിയ ബസ് സ്റ്റാന്‍ഡിലെ മണവാട്ടി ജങ്ഷനില്‍ ആറുവയസുകാരനായ രാജസ്താന്‍ കുടുംബത്തിലെ കുട്ടിയെ ചവിട്ടി പരുക്കേല്‍പിച്ച കേസിലെ പ്രതിയായ യുവാവിനാണ് തലശേരി കോടതി ശനിയാഴ്ച്ച ഉച്ചയോടെ ജാമ്യം അനുവദിച്ചത്.
കതിരൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ് ശിഹാദിനാ(23)ണ് ഉപാധികളോടെ തലശേരി ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ദിവസം ഈ കേസില്‍ ശിഹാദിനെതിരെ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പിച്ചിരുന്നു. നരഹത്യാശ്രമമാണ് ഈയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
കഴിഞ്ഞ നവംബര്‍ മൂന്നിന് രാത്രി എട്ടുമണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. തലശേരിയില്‍ ഷോപിങിനെത്തിയതായിരുന്നു മുഹമ്മദ് ശിഹാബും കുടുംബവും. റോഡരികില്‍ നിര്‍ത്തിയിട്ട തന്റെ കാറില്‍ രാജസ്താന്‍ സ്വദേശിയായ ബലൂണ്‍ വില്‍പന നടത്തുന്ന ബാലന്‍ ഗണേശന്‍ ചാരി നില്‍ക്കുന്നത് കണ്ട ശിഹാദ് പ്രകോപിതനായി ചവിട്ടി
തെറിപ്പിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്.
സംഭവത്തിന് ദൃക് സാക്ഷികളായ സിപിഎം നേതാവ് അഡ്വ. ഹസന്റെ നേതൃത്വത്തിലാണ് വിവരം പൊലീസില്‍ അറിയിക്കുകയും കാറിന്റെ നമ്പര്‍ തലശേരി ടൗണ്‍ പൊലീസിന് കൈമാറുകയും തോളെല്ലിന് പരുക്കേറ്റ ബാലനെ ആശുപത്രിയിലെത്തിക്കുകയും ചെയ്തത്. തുടര്‍ന്ന് അന്നേ ദിവസം രാത്രി 11 മണിയോടെ ശിഹാദിനെ തലശേരി പൊലിസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തുകയും കാര്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തുവെങ്കിലും കുറ്റാരോപിതനെ വിട്ടയക്കുകയായിരുന്നു.
എന്നാല്‍ പിന്നീട്, ഇതു പൊലീസ് അന്വേഷണത്തില്‍ വീഴ്ചയായി വിലയിരുത്തപ്പെടുകയും ശിഹാദിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കേസ് ക്രൈം ബ്രാഞ്ചിന് കൈമാറുകയുമായിരുന്നു.
Keywords: News,Kerala,State,Thalassery,Case,Crime,Complaint,CPM,Child,Child Abuse,Bail,Court,Accused,Trending, Thalassery: 6-Year-old boy Attack Case; Bail for accuse
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.