Arrested | തലശ്ശേരിയില്‍ ബ്രൗണ്‍ ഷുഗറുമായി 4 യുവാക്കള്‍ അറസ്റ്റില്‍; പൊലീസിന് മുന്‍പില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മുഖ്യപ്രതിയുടെ ആത്മഹത്യാ ശ്രമം

 


കണ്ണൂര്‍: (www.kvartha.com) തലശ്ശേരി ടൗണില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ 20 ഗ്രാം ബ്രൗണ്‍ ഷുഗറുമായി നാല് യുവാക്കള്‍ പിടിയിലായി. സിന്തറ്റിക്ക് ലഹരിയുമായി ഡെല്‍ഹി രെജിസ്ട്രേഷനിലുളള ആഡംബര കാറിലെത്തിയ സംഘത്തെ രഹസ്യവിവരം ലഭിച്ചതു പ്രകാരമാണ് പൊലീസ് സാഹസികമായി പിടികൂടിയത്. ഇതിനിടെ കേസിലെ മുഖ്യപ്രതി ജീപിന്റെ ബോണറ്റില്‍ സ്വയം തലയിടിച്ച് പരുക്കേല്‍പ്പിച്ച് നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചു.
                   
Arrested | തലശ്ശേരിയില്‍ ബ്രൗണ്‍ ഷുഗറുമായി 4 യുവാക്കള്‍ അറസ്റ്റില്‍; പൊലീസിന് മുന്‍പില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മുഖ്യപ്രതിയുടെ ആത്മഹത്യാ ശ്രമം

രക്തത്തില്‍ കുതിര്‍ന്ന പ്രതിയെ പൊലീസ് തലശ്ശേരി ജെനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചാലാട് സ്വദേശികളായ സാദ് അശ്റഫ്(26) ദീപക്(32) സന്തോഷ്(26) പാപ്പിനിശേരി സ്വദേശി മുഹമ്മദ് ഫൈസല്‍(27) എന്നിവരെയാണ് തലശേരി സി ഐ എം അനില്‍, എസ് ഐമാരായ ലിനേഷ്, രാജീവന്‍ വളയം എന്നിവരുടെ നേതൃത്വത്തിലുളള പൊലീസ് സംഘം അറസ്റ്റു ചെയ്തത്.

വ്യാഴാഴ്ച രാത്രി ഒന്‍പതുമണിയോടെ തലശ്ശേരി സ്റ്റേഡിയത്തിന് മുന്‍പില്‍ വെച്ചാണ് ഇവര്‍ പിടിയിലായത്. ഫോര്‍ച്യൂണര്‍ കാറിലെത്തിയ സംഘത്തെ പൊലീസ് പിടികൂടിയ ഉടന്‍ തന്നെ മുഖ്യപ്രതി സാദ് അശ്റഫ് തന്റെ തല പൊലീസ് ജീപിന്റെ ബോണറ്റിലിടിക്കുകയായിരുന്നു. പ്രതി അപ്രതീക്ഷിതമായി പരാക്രമം കാണിച്ചത് പൊലീസിനെ കുഴപ്പിച്ചു.

തുടര്‍ന്ന് ഇയാളെ തലശ്ശേരി ജെനറല്‍ ആശുപത്രിയിലേക്ക് മാറ്റി. കണ്ണൂര്‍ ജില്ലയിലെ ലഹരിക്കടത്ത് സംഘത്തിലെ മുഖ്യകണ്ണിയാണ് സാദ് അശ്‌റഫ് എന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ കേസുണ്ട്. പിടിയിലായ നാലുപേരെയും വിശദമായി ചോദ്യം ചെയ്തതിനു ശേഷം തലശ്ശേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Keywords:  Latest-News, Kerala, Kannur, Top-Headlines, Thalassery, Drugs, Crime, Arrested, Investigates, Thalassery: 4 youths arrested with brown sugar.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia