Assault | തലശേരിയിലെ ലോഡ്‌ജിൽ ഭര്‍തൃമതിയായ യുവതിയെ പീഡിപ്പിച്ചെന്ന് പരാതി; പൊലീസ് കേസെടുത്തു
Sep 3, 2023, 13:03 IST
മട്ടന്നൂര്‍: (www.kvartha.com) സൗഹൃദം നടിച്ച് ഭര്‍തൃമതിയായ യുവതിയെ കാറില്‍കൂട്ടിക്കൊണ്ടുപോയി തലശേരിയിലെ സ്വകാര്യലോഡ്‌ജ് മുറിയില്‍ വെച്ചു പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ശേഷം വീണ്ടും നിരന്തരം പീഡിപ്പിച്ചുവെന്ന പരാതിയില്‍ യുവാവിനെതിരെ മട്ടന്നൂര്‍ പൊലീസ് കേസെടുത്തു.
മട്ടന്നൂര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 30 വയസുകാരിയുടെ പരാതിയിലാണ് താഹിർ എന്നയാൾക്കെതിരെ പൊലീസ് കേസെടുത്തത്. മാര്‍ച് 22-ന് മമ്പറം ടൗണില്‍വെച് യുവതിയെ കാറില്‍കൂട്ടിക്കൊണ്ടുപോയി തലശേരിയിലെ ലോഡ്‌ജിലെത്തിച്ചു പീഡിപ്പിക്കുകയായിരുന്നുവെന്നും ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും മെയ് മാസം 31ന് നിരന്തരം പീഡിപ്പിച്ചുവെന്നുമാണ് ഭര്‍തൃമതിയുടെ പരാതി. ഇതിന്റെ അടിസ്ഥാനത്തിലാണ് താഹിറിനെതിരെ പൊലീസ് കേസെടുത്തത്. ഈയടുത്തായി നിരവധി സംഭവങ്ങളാണ് ഇത്തരത്തിൽ റിപോർട് ചെയ്യുന്നത്.
Keywords: Crime, Crime News, Thalasseri News, Mattannur News, Assault, Police Booked, Malayalam News, Thalasseri: Complaint that a married woman was molested in a lodge, Police booked.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.