Attack | തുര്‍ക്കിയില്‍ ഭീകരാക്രമണം; 2 ഭീകരരും 3 പൗരന്മാരും കൊല്ലപ്പെട്ടു; 14 പേര്‍ക്ക് പരുക്ക്


ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● സ്ഥിരീകരിച്ച് മന്ത്രി അലി യെര്‍ലികായ
● തോക്കുമായി ആക്രമണകാരി കെട്ടിടത്തില്‍ നില്‍ക്കുന്ന സി സി ടി വി ദൃശ്യങ്ങള്‍ പുറത്ത്
● സംഘത്തില്‍ ഒരു സ്ത്രീയും
അങ്കാറ: (KVARTHA) തുര്‍ക്കിയിലെ ഭീകരാക്രമണത്തില്‍ രണ്ടു ഭീകരരും മൂന്നു പൗരന്മാരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 14 പേര്‍ക്ക് പരുക്കേറ്റു. അങ്കാറയില്‍ ടര്‍ക്കിഷ് എയ്‌റോസ്‌പേസ് ഇന്‍ഡസ്ട്രീസിന്റെ ആസ്ഥാനത്തിന് സമീപത്ത് വന്‍ സ്‌ഫോടനം ഉണ്ടായതായാണ് റിപ്പോര്‍ട്ട്.

'തുര്‍ക്കിഷ് എയ്റോസ്പേസ് ഇന്‍ഡസ്ട്രീസിന് നേരെ ഒരു ഭീകരാക്രമണം നടന്നു. നിര്‍ഭാഗ്യവശാല്‍, പലരും മരിക്കുകയും പലര്‍ക്കും പരുക്കേല്‍ക്കുകയും ചെയ്തു' എന്ന് മന്ത്രി അലി യെര്‍ലികായ എക്സില്‍ കുറിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണം നടന്ന സ്ഥലത്ത് ഈ ആഴ്ച ഉക്രെയ്‌നിലെ ഉന്നത നയതന്ത്രജ്ഞന്‍ സന്ദര്‍ശിച്ചിരുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
ആക്രമണമുണ്ടായ സ്ഥലത്തുനിന്ന് വലിയ പുക ഉയരുന്നതിന്റെയും തീപ്പിടിത്തത്തിന്റെയും ദൃശ്യങ്ങള്‍ പ്രാദേശിക മാധ്യമങ്ങള്‍ പുറത്തുവിട്ടുണ്ട്. ആക്രമണമുണ്ടായ സ്ഥലത്തുനിന്ന് വലിയ സ്‌ഫോടന ശബ്ദം കേട്ടതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
തോക്കുമായി ആക്രമണകാരി കെട്ടിടത്തില്‍ നില്‍ക്കുന്നതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആക്രമണം നടത്തിയ സംഘത്തില്‍ ഒരു സ്ത്രീയുമുള്ളതായാണ് വിവരം. സംഭവത്തില്‍ അന്വേഷണം നടത്തിവരുന്നതായി അധികൃതര്‍ വ്യക്തമാക്കി.
#TurkeyAttack, #AnkaraExplosion, #Terrorism, #TurkishAerospace, #Casualties, #BreakingNews