Attack | 'അച്ഛന്റെ വെട്ടേറ്റ് മകന് ഗുരുതര പരുക്കേറ്റു'

 


കണ്ണൂര്‍: (www.kvartha.com) പരിയാരം കോരന്‍പീടികയില്‍ പിതാവിന്റെ വെട്ടേറ്റ് മകന് ഗുരുതര പരുക്കേറ്റതായി പൊലീസ് പറഞ്ഞു. കോരന്‍പീടികയിലെ ശിയാസി (19) നാണ് പരുക്കേറ്റത്. കാലിനും കൈകള്‍ക്കും ഉള്‍പെടെ വെട്ടേറ്റ ശിയാസിനെ മംഗ്‌ളൂറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഞായറാഴ്ച രാവിലെ പത്ത് മണിയോടെയാണ് അക്രമം നടന്നത്.
      
Attack | 'അച്ഛന്റെ വെട്ടേറ്റ് മകന് ഗുരുതര പരുക്കേറ്റു'

സംഭവം നടന്നതിന് പിന്നാലെ പരിയാരം പൊലീസില്‍ വിവരമറിയിച്ചെങ്കിലും പൊലീസെത്തിനാല്‍ വൈകിയെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. ചോരവാര്‍ന്ന നിലയില്‍ ശിയാസിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. അക്രമം നടക്കുന്ന സമയം ശിയാസിന്റെ മാതാവ് ഉറൂസില്‍ പങ്കെടുക്കുന്നതിനായി ബന്ധുവീട്ടില്‍ പോയിരുന്നു.


Keywords:  Latest-News, Kerala, Kannur, Top-Headlines, Assault, Crime, Injured, Video, Attack, Teen seriously injured in attack.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia