Killed | അമേരികയിലെ സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ 6-ാം ക്ലാസുകാരന്‍ കൊല്ലപ്പെട്ടു; 5 പേര്‍ക്ക് പരുക്ക്

 


ADVERTISEMENT

വാഷിങ്ടന്‍: (KVARTHA) അക്രമി അതിക്രമിച്ച് കയറി അമേരികയിലെ സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ ഒരു വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. അയോവയിലെ പെരി ഹൈസ്‌കൂളില്‍ നടന്ന വെടിവെപ്പില്‍ ആറാം ക്ലാസുകാരനാണ് കൊല്ലപ്പെട്ടത്. അഞ്ച് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

17 കാരനാണ് സ്‌കൂളില്‍ പ്രവേശിച്ച് വെടിയുതിര്‍ത്ത്. സ്ഥലത്തെത്തതിയ പൊലീസ് വെടിവെപ്പുനടത്തിയ കൗമാരക്കാരനെ പരുക്കുകളോടെ കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാവിലെ സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പാണ് വെടിവെപ്പ് നടന്നത്.

അവധിക്ക് ശേഷം പുതിയ സെമസ്റ്റര്‍ ആരംഭിക്കാനിരിക്കെയാണ് വെടിവെപ്പ്
ഉണ്ടായിരിക്കുന്നത്. ഇതേ തുടര്‍ന്ന് അധികൃതര്‍ സ്‌കൂളിന് അവധി നല്‍കി. തോക്കുമായെത്തിയ അക്രമി യാതൊരു പ്രകോപനവുമില്ലാതെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് വിവരം.


Killed | അമേരികയിലെ സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ 6-ാം ക്ലാസുകാരന്‍ കൊല്ലപ്പെട്ടു; 5 പേര്‍ക്ക് പരുക്ക്



അതേസമയം, വെടിവെപ്പില്‍ അഞ്ച് പേര്‍ക്ക് പരുക്കേറ്റതായി റിപോര്‍ട് ഉണ്ടെങ്കിലും വിശദാംശങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. അക്രമിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പറഞ്ഞ പൊലീസ് ഇതുവരെ അക്രമിയുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Keywords: News, World, World-News, Crime, Crime-News, Teen, Gunman, Kills, Fellow Student, Injures, 5 Person, US News, School, Perry News, United States, Teenager, Armed, Wounded, Teen Gunman Kills Fellow Student, Injures 5 At US School.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia