Assaulted | പരീക്ഷയ്ക്ക് മാര്‍ക് കുറവ് നല്‍കിയെന്നാരോപിച്ച് അധ്യാപകനെയും ക്ലര്‍കിനെയും വിദ്യാര്‍ഥികള്‍ മര്‍ദിച്ചതായി പരാതി
Aug 31, 2022, 11:10 IST
ദുംക: (www.kvartha.com) പരീക്ഷയ്ക്ക് മാര്‍ക് കുറവ് നല്‍കിയെന്നാരോപിച്ച് അധ്യാപകനെയും ക്ലര്‍കിനെയും വിദ്യാര്‍ഥികള്‍ സംഘം ചേര്‍ന്നെത്തി മര്‍ദിച്ചതായി പരാതി. ഝാര്‍ഖണ്ഡിലെ ദുംക ജില്ലയിലാണ് സംഭവം. ഇവിടുത്തെ ഒരു റെസിഡെന്‍ഷ്യല്‍ സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികള്‍ പ്രാക്ടികല്‍ പരീക്ഷയില്‍ മാര്‍ക് കുറഞ്ഞതിന് അധ്യാപകനേയും ക്ലര്‍കിനേയും മര്‍ദിക്കുകയായിരുന്നുവെന്നാണ് വിവരം.
ഒന്‍പതാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചപ്പോള്‍ 32 വിദ്യാര്‍ഥികള്‍ പരാജയപ്പെട്ടു. ഇതില്‍ 11 കുട്ടികള്‍ സ്‌കൂളിലെത്തി അധ്യാപകനെയും ക്ലര്‍കിനെയും മര്‍ദിക്കുകയായിരുന്നുവെന്നാണ് ആരോപണം.
സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ പരാതി നല്‍കാത്തതിനാല്‍ കേസെടുത്തിട്ടില്ല. സ്‌കൂള്‍ അധികൃതരോട് പരാതി എഴുതിനല്‍കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കുട്ടികളുടെ ഭാവിയെക്കരുതി അവര്‍ അതിന് തയ്യാറായില്ല എന്ന് പൊലീസ് പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.