Assault | വിദ്യാർഥിയെ മർദിച്ചതായി പരാതി; അധ്യാപകനെതിരെ വധശ്രമത്തിന് കേസെടുത്തു


ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● സംഭവം കൂത്തുപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്ഥാപനത്തിൽ.
● പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങി.
● ബന്ധുക്കൾ മനുഷ്യാവകാശ കമീഷനും പരാതി നൽകി.
കണ്ണൂർ: (KVARTHA) കൂത്തുപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനത്തിൽ വിദ്യാർഥിയെ മർദിച്ചെന്ന കേസിൽ അധ്യാപകനെതിരെ കൂത്തുപറമ്പ് പൊലീസ് വധശ്രമത്തിന് കേസെടുത്തു. ഇതുസംബന്ധിച്ച് വിഴിഞ്ഞം പൊലീസ് കണ്ണൂർ സിറ്റി പൊലീസ് കമീഷണർക്ക് റിപ്പോർട്ട് കൈമാറിയതിൻ്റെ അടിസ്ഥാനത്തിലാണ് കേസ് കണ്ണൂരിലേക്ക് മാറ്റിയത്. വിഴിഞ്ഞത്തെ പരേതരായ ഹുസൈൻ കണ്ണ് - സൽമത്തുബീവി ദമ്പതികളുടെ ഇളയമകൻ അജ്‌മൽഖാന് (23) ആണ് പരുക്കേറ്റ് ആശുപത്രിയിലുള്ളത്.

ഉമർ അശ്റഫി എന്ന അധ്യാപകനെതിരെയാണ് കേസെടുത്തത്. ഇസ്‌തിരിപ്പെട്ടി ചൂടാക്കി പൊള്ളിച്ചടക്കം മർദിച്ചെന്നാണ് പരാതിയിൽ പറയുന്നത്. ബന്ധുക്കളെത്തിയാണ് വിദ്യാർഥിയെ വിഴിഞ്ഞത്ത് എത്തിച്ചത്. അജ്‌മൽ വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലാണ് ചികിത്സയിലുള്ളത്. അജ്‌മലിന്റെ ബന്ധുക്കൾ മനുഷ്യാവകാശ കമീഷനും പരാതി നൽകി.
അധ്യാപകനെ കൂത്തുപറമ്പ് പൊലീസ് വിളിപ്പിച്ചു പ്രാഥമികമായി ചോദ്യം ചെയ്തിട്ടുണ്ട്. നാലുമാസം മുൻപാണ് അജ്‌മൽ ഇവിടെ പഠിക്കാനായി എത്തിയത്. സഹോദരനും ഇവിടെ പഠിക്കുന്നുണ്ട്. ആദ്യ രണ്ടു മാസങ്ങളിൽ പ്രശ്നങ്ങൾ ഇല്ലായിരുന്നു. തുടക്കത്തിൽ തമാശ രൂപേണയുള്ള മർദനം ആയിരുന്നുവെന്നും ദിവസം കഴിയും തോറും രൂക്ഷമായ മർദനമുറകളിലേക്ക് മാറിയെന്നുമാണ് ബന്ധുക്കളുടെ ആരോപണം. സംഭവത്തിൽ കൂത്തുപറമ്പ് പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങിയിട്ടുണ്ട്.
അതിനിടെ സ്വകാര്യവ്യക്തി നടത്തുന്ന ഈ വിദ്യാഭ്യാസ സ്ഥാപനത്തിന് സമസ്തയുമായോ കിണവക്കൽ മഹല്ല് കമ്മറ്റിയുമായോ ഒരു ബന്ധവുമില്ലെന്ന് മഹല്ല് ഭാരവാഹികൾ അറിയിച്ചു.
#Kannur #studentassault #education #justice #stopchildabuse #KeralaNews