മാമം പാലത്തിന് സമീപം പൂര്‍ണമായും പൊള്ളലേറ്റ് ദുരൂഹസാഹചര്യത്തില്‍ കണ്ട യുവമോര്‍ച്ച നേതാവ് മരിച്ചു; ആത്മഹത്യയെന്ന് പോലീസ്, കാമുകിക്ക് അന്ത്യശാസനം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ആറ്റിങ്ങല്‍: (www.kvartha.com 07.07.2017) കഴിഞ്ഞദിവസം ദേശീയപാതയില്‍ മാമം പാലത്തിന് സമീപം പാലമൂട്ടില്‍ പൂര്‍ണമായും പൊള്ളലേറ്റ് ദുരൂഹസാഹചര്യത്തില്‍ കണ്ട യുവമോര്‍ച്ച നേതാവ് മരിച്ചു. പാലക്കാട് ഒറ്റപ്പാലം കണ്ണിയംപുറം വാഴപ്പിള്ളി വീട്ടില്‍ രാജന്റെ മകന്‍ ലാലുവെന്ന സജിന്‍രാജ് (34) ആണ് മരിച്ചത്.

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്. സംഭവം ആത്മഹത്യയാണെന്ന് പോലീസ് ഏറെക്കുറെ സ്ഥിരീകരിച്ചു. ആത്മഹത്യയ്ക്ക് കാരണം പ്രണയനൈരാശ്യമോ പെണ്‍കുട്ടിയുമായുള്ള സാമ്പത്തിക ഇടപാടാണോ എന്നും പോലീസ് അന്വേഷിക്കുന്നു.

 മാമം പാലത്തിന് സമീപം പൂര്‍ണമായും പൊള്ളലേറ്റ് ദുരൂഹസാഹചര്യത്തില്‍ കണ്ട യുവമോര്‍ച്ച നേതാവ് മരിച്ചു; ആത്മഹത്യയെന്ന് പോലീസ്, കാമുകിക്ക് അന്ത്യശാസനം
സംഭവത്തില്‍ കാമുകിയായ പെണ്‍കുട്ടിക്ക് പോലീസ് അന്ത്യശാസനം നല്‍കിയിട്ടുണ്ട്. മരിക്കുന്നതിന് തൊട്ടുമുമ്പും കഴിഞ്ഞ ഏതാനും ദിവസങ്ങളിലുമായി തൃശൂര്‍ സ്വദേശിനിയായ പെണ്‍ സുഹൃത്തിനയച്ച വാട്ട്‌സ് ആപ്പ് സന്ദേശങ്ങളില്‍ താന്‍ ജീവനൊടുക്കുന്നതായി സജിന്‍രാജ് വ്യക്തമാക്കിയിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി. 

സജിന്‍രാജിനെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയതിന് സമീപം ഇയാള്‍ ഓടിച്ചുവന്ന കാറില്‍ നിന്ന് പോലീസിന് ലഭിച്ച കുറിപ്പില്‍ സൂചിപ്പിച്ചിരുന്ന യുവതിക്കാണ് ആത്മഹത്യാ സൂചന നല്‍കി സന്ദേശങ്ങള്‍ അയച്ചിട്ടുള്ളത്. ഈ യുവതിയുമായി സജിന്‍ രാജിന് ഏറെനാളായി സൗഹൃദമുണ്ട്. സജിന്‍ രാജില്‍ നിന്ന് മൂന്നു ലക്ഷത്തോളം രൂപ ഇവര്‍ വാങ്ങിയിട്ടുള്ളതായും സന്ദേശങ്ങളില്‍ നിന്നും കാറില്‍ നിന്ന് പോലീസ് കണ്ടെടുത്ത കുറിപ്പിലും വ്യക്തമായിട്ടുണ്ട്.

വിവാഹത്തെച്ചൊല്ലിയുള്ള അഭിപ്രായ വ്യത്യാസങ്ങളാണോ സാമ്പത്തിക ഇടപാടാണോ ഇരുവരും തമ്മില്‍ തെറ്റാനിടയായതെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. കാമുകിക്ക് പുറമേ തന്റെ അടുത്ത ചില സുഹൃത്തുക്കള്‍ക്കും സജിന്‍ രാജ് ജീവിതം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നതായി സൂചന നല്‍കുന്ന സന്ദേശങ്ങള്‍ അയച്ചിട്ടുണ്ട്. 

വാട്ട്‌സ് ആപ്പ് സന്ദേശങ്ങള്‍ക്ക് പുറമേ ഇടപ്പള്ളിയിലെ ടോള്‍ പ്ലാസയില്‍ നിന്ന് ടോള്‍ അടച്ചതിന്റെ രസീത് കാറില്‍ നിന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ അവിടം മുതല്‍ ദേശീയപാതയിലെയും പെട്രോള്‍ പമ്പുകളിലെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസിന് സജിന്‍രാജിന്റെ കാറിനെ സംശയകരമായ ഏതെങ്കിലും വാഹനം പിന്തുടരുന്നതായോ കാറില്‍ ഇയാള്‍ക്കൊപ്പം മറ്റാരുമുണ്ടായിരുന്നതായോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
മാത്രമല്ല, സജിന്‍രാജിനെ പൊള്ളലേറ്റ് കാണപ്പെട്ട സ്ഥലത്തും കാറിലും പരിസരത്തും ഫോറന്‍സിക് വിഭാഗം നടത്തിയ പരിശോധനയിലും പിടിവലിയുടെയോ ബലപ്രയോഗത്തിന്റെയോ ലക്ഷണങ്ങളോ അപായപ്പെടുത്തലിന്റെ സൂചനകളോ ലഭിച്ചിട്ടില്ല. കാറിനുള്ളില്‍ നിന്ന് കണ്ടെത്തിയ പെട്രോള്‍ കുപ്പികളിലും സ്റ്റിയറിംഗിലും ഇയാളുടെ വിരലടയാളമാണ് ഉണ്ടായിരുന്നതെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ഫോണ്‍ കോള്‍ വിശദാംശങ്ങളിലും സംശയിക്കത്തക്ക യാതൊന്നും കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. പ്രാഥമിക അന്വേഷണത്തില്‍ സംശയങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കിലും പോസ്റ്റുമോര്‍ട്ടം കൂടി കഴിഞ്ഞശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാന്‍ കഴിയൂവെന്നാണ് പോലീസിന്റെ നിലപാട്.

മാമം പാലമൂട് ജംഗ്ഷനിലെ അല്‍ നൂറാസ് ഡ്രൈവിംഗ് സ്‌കൂളിന്റെ പാര്‍ക്കിംഗ് ഗ്രൗണ്ടിനോട് ചേര്‍ന്ന കടത്തിണ്ണയ്ക്കടുത്താണ് വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെ ദേഹമാസകലം പൊള്ളലേറ്റ് വിവസ്ത്രനായ നിലയില്‍ സജിന്‍രാജിനെ കണ്ടെത്തിയത്. തൊട്ടടുത്ത ഹോട്ടലിന്റെ ഷെഡില്‍ ഉറങ്ങികിടക്കുകയായിരുന്ന നൈറ്റ് വാച്ച് മാനാണ് നിലവിളികേട്ട് ആദ്യം ഓടിയെത്തിയത്.

ശരീരത്തില്‍ തീ ആളിപടരുന്ന നിലയില്‍ സജിന്‍രാജിനെ കണ്ട വാച്ച് മാന്‍ ബഹളം കൂട്ടിയതോടെ വഴിയാത്രക്കാരുള്‍പ്പെടെയുള്ളവര്‍ ഓടിക്കൂടി. ആശുപത്രിയിലെത്തിക്കാനായി അതുവഴി പോയ വാഹനങ്ങള്‍ക്ക് കൈകാണിച്ചെങ്കിലും ആരും നിറുത്താന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് ഒടുവില്‍ പോലീസെത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

സജിന്‍രാജിനെ പൊള്ളലേറ്റ നിലയില്‍ കാണപ്പെട്ടതിന് തൊട്ടടുത്ത് തന്നെ കരമന സ്വദേശിയുടെ പേരിലുള്ള കെ.എല്‍. 01 ബി.ഡബ്ലിയു 3314 ടാക്‌സി കാറും കണ്ടെത്തിയിരുന്നു. കാറിനുള്ളില്‍ നിന്ന് ഒരു കുപ്പിയില്‍ പകുതിയോളം പെട്രോളും ലഭിച്ചിരുന്നു. കാറിലെത്തിയ ഇയാള്‍ വാഹനം പാര്‍ക്ക് ചെയ്തശേഷം പുറത്തിറങ്ങി തലയൊഴികെ ശരീരത്ത് പെട്രോളൊഴിച്ച് തീകൊളുത്തിയതാകാമെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. കാറിനുള്ളില്‍ നിന്ന് ബ്രൗണ്‍ നിറത്തിലുള്ള കവറിന് മീതെ ഒറ്റപ്പാലം സ്വദേശി, അച്ഛന്‍ രാജന്‍, ലാലു 30, അമ്പിളി എന്നെ ചതിച്ചു, മണ്ണൂര്‍ക്കാവ് ശിവക്ഷേത്രം ,3 ലക്ഷം എന്നെഴുതിയതും ഒറ്റപ്പാലത്തെ ബി.ആര്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന്റെ വിസിറ്റിംഗ് കാര്‍ഡും കണ്ടെത്തിയിരുന്നു.

അതിലുള്ള ഫോണ്‍ നമ്പരുകളുമായി പോലീസ് ബന്ധപ്പെട്ടിരുന്നുവെങ്കിലും രണ്ടും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ജീവനക്കാരോട് ദേശീയപാതയിലൂടെ കാറോടിച്ച് വരികയായിരുന്ന തന്നെ കാര്‍ തടഞ്ഞ് നിറുത്തി പെട്രോളൊഴിച്ച് കത്തിച്ചെന്നായിരുന്നു യുവാവ് അറിയിച്ചത്. വിവരമറിഞ്ഞെത്തിയ ഔട്ട് പോസ്റ്റിലെ ജീവനക്കാരോടും ഇത് തന്നെ ആവര്‍ത്തിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സംഭവസ്ഥലത്തും സജിന്‍രാജിനെ പൊള്ളലേറ്റ നിലയില്‍ ആദ്യം കണ്ട ഹോട്ടലിലെ വാച്ചറെയും കണ്ട് വിവരങ്ങള്‍ ശേഖരിച്ചു.

സജിന്‍രാജിന്റെ വാഹനം റോഡില്‍നിന്ന് അകത്തേക്ക് മാറി പാര്‍ക്ക് ചെയ്ത നിലയിലാണ് കാണപ്പെട്ടത്. ഇയാളുടെ നിലവിളികേട്ട് ഓടിയെത്തുമ്പോള്‍ സംശയകരമായ സാഹചര്യത്തില്‍ മറ്റാരെയും അവിടെ കാണപ്പെടുകയോ വാഹനങ്ങളില്‍ ആരും രക്ഷപ്പെടുകയോ വാഹനങ്ങള്‍ അതുവഴി കടന്നുപോകുകയോ ചെയ്തിട്ടില്ലെന്നാണ് ഹോട്ടല്‍ ജീവനക്കാരനുള്‍പ്പെടെയുള്ളവര്‍ പോലീസിനോട് പറഞ്ഞിരുന്നത്.
ഇത് പോലീസിനെ ഇപ്പോഴും ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. മരണം സംഭവിക്കാതെ വന്നപ്പോള്‍ മാനക്കേട് ഒഴിവാക്കാന്‍ പറഞ്ഞതാണെന്ന സംശയവും ഉണ്ട്. മന:പൂര്‍വം ആരെയെങ്കിലും കുടുക്കാനുദ്ദേശിച്ചാണോ ഇപ്രകാരം പറഞ്ഞതെന്നും പോലീസ് സംശയിക്കുന്നുണ്ട്. ശരീരത്തില്‍ ഒഴിച്ചത് കൂടാതെ കാറിനുള്ളില്‍ നിന്ന് ഒരു കുപ്പി പെട്രോള്‍ പോലീസ് കണ്ടെത്തിയെങ്കിലും മണ്ണെണ്ണയൊഴിച്ച് കത്തിച്ചുവെന്ന ഇയാളുടെ വെളിപ്പെടുത്തലിലും പൊരുത്തക്കേടുണ്ട്. കാറിനുള്ളില്‍ നിന്ന് കണ്ടെത്തിയ കുറിപ്പിനും സജിന്‍രാജിന്റെ മൊഴിയ്ക്കും പിന്നാലെ വിവരമറിഞ്ഞെത്തിയ പിതാവ് രാജനും മകനെ ആരോ അപായപ്പെടുത്തിയതാണെന്ന വെളിപ്പെടുത്തല്‍ നടത്തിയതും സംഭവത്തിലെ ദുരൂഹതകള്‍ വര്‍ധിക്കാനിടയാക്കി.

ഒറ്റപ്പാലത്ത് രാജപ്രസ്ഥം എന്ന ട്രാവല്‍സ് നടത്തിയിരുന്ന സജിന്‍ രാജ് ജീവനൊടുക്കാന്‍ തീരുമാനിച്ചശേഷം എന്തിനാണ് തിരുവനന്തപുരത്തേക്ക് വന്നതെന്ന സംശയവും പോലീസിനുണ്ട്. ഇയാള്‍ ഉപയോഗിച്ചിരുന്ന കാര്‍ കരമനയില്‍ നിന്ന് വാടകയ്‌ക്കെടുത്തതാണെന്ന സ്ഥിരീകരണം ഇതിന് മറുപടിയാകുന്നുണ്ട്. രണ്ട് ദിവസം മുമ്പ് കാറുടമയെ വിളിച്ച് വണ്ടി തിരികെയെത്തിക്കാമെന്ന് ഇയാള്‍ പറഞ്ഞതായി പോലീസ് സ്ഥിരീകരിച്ചിരുന്നു.

 മുതിര്‍ന്ന ബി.ജെ.പി നേതാവിന്റെ അംഗരക്ഷകന്‍ മുഖാന്തിരമാണ് സജിന്‍ രാജ് കരമന സ്വദേശിയുടെ കാര്‍ വാടകയ്ക്ക് തരപ്പെടുത്തിയതെന്നാണ് ലഭ്യമായ വിവരം. കാറുടമയോട് പോലീസ് സ്‌റ്റേഷനിലെത്താന്‍ സി.ഐ നിര്‍ദേശിച്ചിട്ടുണ്ട്. ആറ്റിങ്ങല്‍ എ.എസ്.പി ആദിത്യ, സി.ഐ അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

Also Read:
റോഡ് നിര്‍മാണത്തില്‍ അഴിമതി; മുഖ്യമന്ത്രി, പൊതുമരാമത്ത് മന്ത്രി, വിജിലന്‍സ് എന്നിവര്‍ക്ക് പരാതി നല്‍കി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Taxi driver burns to death in Mamam, News, Crime, Medical College, Treatment, Police, Palakkad, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script