പാലക്കാട് റോഡരികില്‍ തമിഴ് സ്ത്രീയെ കഴുത്ത് മുറിഞ്ഞ് മരിച്ചനിലയില്‍ കണ്ടെത്തി; മൃതദേഹത്തിന് സമീപം മദ്യക്കുപ്പിയും വെട്ടുകത്തിയും; പൊലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി

 


ADVERTISEMENT


പാലക്കാട്: (www.kvartha.com 08.01.2022) പുതുനഗരം ചോറക്കോട് തമിഴ് സ്ത്രീയെ കഴുത്ത് മുറിഞ്ഞ് മരിച്ചനിലയില്‍ കണ്ടെത്തി. ശനിയാഴ്ച പുലര്‍ചെ ആറ് മണിയോടെയാണ് സംഭവം. പൊലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി.

കഴുത്തറുത്ത നിലയില്‍ റോഡരികിലാണ് സ്ത്രീയുടെ മൃതേദഹം കണ്ടെത്തിയത്. 40 വയസ് പ്രായമുള്ള സ്ത്രീയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. മൃതദേഹത്തിന് സമീപത്ത് നിന്ന് മദ്യക്കുപ്പിയും വെട്ടുകത്തിയും കണ്ടെടുത്തു. സമീപ പ്രദേശത്തെ സിസിടവി ക്യാമറകള്‍ പൊലീസ് പരിശോധിച്ചു വരികയാണ്.
Aster_MIMS

പാലക്കാട് റോഡരികില്‍ തമിഴ് സ്ത്രീയെ കഴുത്ത് മുറിഞ്ഞ് മരിച്ചനിലയില്‍ കണ്ടെത്തി; മൃതദേഹത്തിന് സമീപം മദ്യക്കുപ്പിയും വെട്ടുകത്തിയും; പൊലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി


വെള്ളിയാഴ്ച രാത്രി എട്ടേമുക്കാലിന് ഒരു സ്ത്രീയെ ഈ പരിസരത്ത് കണ്ടതായി നാട്ടുകാരന്‍ പറഞ്ഞു. ഇവരുടെ കൂടെ ഒരു പുരുഷനും ഉണ്ടായിരുന്നു. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. ആറുമാസം മുമ്പാണ് സ്ത്രീ പ്രദേശത്ത് താമസം തുടങ്ങിയത്. 

Keywords:  News, Kerala, State, Palakkad, Crime, Killed, Police, Dead Body, Woman, Tamilnadu Woman found dead in Palakkad
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia