ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച യുവാവിനെ കൊലപ്പെടുത്തി യുവതി; സ്വയരക്ഷയ്ക്ക് വേണ്ടിയുള്ള കൊലപാതകമായതിനാല്‍ 23കാരിയെ ജാമ്യത്തില്‍ വിട്ടയച്ച് പൊലീസ്
Jul 18, 2021, 12:25 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ചെന്നൈ: (www.kvartha.com 18.07.2021) തമിഴ്‌നാട്ടിലെ തിരുവള്ളൂര്‍ ജില്ലയിലെ മിഞ്ചൂരില്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ കൊലപ്പെടുത്തി 23കാരി. സ്റ്റേഷനിലെത്തി കാര്യങ്ങള്‍ വിശദീകരിച്ച യുവതിയെ തമിഴ്നാട് പൊലീസ് ജാമ്യത്തില്‍ വിട്ടയച്ചു. സ്വയരക്ഷയ്ക്ക് വേണ്ടിയുള്ള കൊലപാതകമായതിനാലാണ് ഐ പി സി 100-ാം വകുപ്പ് പ്രകാരം സ്റ്റേഷന്‍ ജാമ്യത്തില്‍ പൊലീസ് വിട്ടയച്ചത്.

മരിച്ചയാളെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. ചില പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം കണ്ടെത്തിയ നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്. അന്വേഷണം ആരംഭിച്ചതിന് പിന്നാലെ യുവതി സ്റ്റേഷനിലെത്തി കാര്യങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു.
ജോലി കഴിഞ്ഞു മടങ്ങി വരികയായിരുന്ന യുവതിയെ ആളൊഴിഞ്ഞ ഇടത്തേക്ക് ബലമായി കൊണ്ടുപോയി പീഡിപ്പിക്കാനായിരുന്നു യുവാവ് ശ്രമിച്ചത്. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ ഇയാളെ യുവതി തള്ളിമാറ്റി. അടുത്തുണ്ടായിരുന്ന പാറയില്‍ തലയിടിച്ചു വീണ ഇയാള്‍ മരിക്കുകയായിരുന്നു.
തുടര്‍ന്ന് സ്വയംരക്ഷക്കായി നടത്തിയ കൊലപാതകമാണെന്ന നിഗമനത്തില്‍ യുവതിയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.