Killed | പഞ്ചായത് തിരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള സംഘര്‍ഷത്തില്‍ രണ്ടാമത്തെ കൊലപാതകം; കടലൂരില്‍ ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതി പട്ടാപ്പകല്‍ വെട്ടേറ്റ് മരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചെന്നൈ: (www.kvartha.com) തമിഴ്‌നാട് കടലൂരില്‍ ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതി പട്ടാപ്പകല്‍ വെട്ടേറ്റ് മരിച്ചു. പുതുച്ചേരി സ്വദേശി മതിയളകനാണ് കൊല്ലപ്പെട്ടത്. കടലൂര്‍ ജില്ലയിലെ തലഗുട പഞ്ചായത് തിരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള സംഘര്‍ഷത്തില്‍ രണ്ടാമത്തെ കൊലപാതകമാണ് പ്രദേശത്തുണ്ടായത്.
Aster mims 04/11/2022

പൊലീസ് പറയുന്നത്: പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശാന്തിയുടെ ഭര്‍ത്താവാണ് കൊല്ലപ്പെട്ട മതിയളകന്‍. ഭാര്യയ്‌ക്കെതിരെ തിരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ത്രീയുടെ സഹോദരനെ കൊന്ന കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയതിന് പിന്നാലെയാണ് മതിയളകന്‍ കൊല്ലപ്പെടുന്നത്.  

കഴിഞ്ഞ ദിവസം വൈകിട്ട് മഞ്ഞക്കുപ്പം ശിവക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയതായിരുന്നു മതിയളകന്‍. ക്ഷേത്രത്തിന് പുറത്തുവന്ന ഇയാളെ, അവിടെ കാത്തുനിന്ന ആറംഗ സംഘം ആക്രമിക്കുകയായിരുന്നു. ഇവരെ കണ്ടതോടെ മതിയളകന്‍ ഓടി. പിന്നാലെ എത്തിയ അക്രമി സംഘം മുന്‍ പഞ്ചായത് പ്രസിഡന്റ് കൂടിയായ മതിയളകനെ വെട്ടിക്കൊല്ലുകയായിരുന്നു.

തലഗുട പഞ്ചായത് തിരഞ്ഞെടുപ്പില്‍ മതിയളകന്റെ ഭാര്യ ശാന്തിയും മസ്ലാമണി എന്ന സ്ത്രീയും തമ്മിലായിരുന്നു പ്രധാന പോരാട്ടം. ഏതാനും വോടുകളുടെ വ്യത്യാസത്തില്‍ ശാന്തി വിജയിച്ചു. പിന്നാലെ ഇരുവിഭാഗവും തമ്മില്‍ പ്രദേശത്ത് സംഘര്‍ഷമുണ്ടായി. കടക്കാട് ഗ്രാമത്തിലെ വീടും വള്ളങ്ങളും അഗ്‌നിക്കിരയാക്കി.

ഇതിനിടെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട മസ്ലാമണിയുടെ സഹോദരന്‍ മതിവന്‍ കൊല്ലപ്പെട്ടു. ഈ കേസില്‍ മതിയളകന്‍ ഉള്‍പെടെ പത്തുപേര്‍ അറസ്റ്റിലായിരുന്നു. ഗ്രാമത്തില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥയില്‍ കഴിഞ്ഞ ദിവസമാണ് ഇവര്‍ ജാമ്യത്തില്‍ ഇറങ്ങിയത്. 

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഗ്രാമത്തില്‍ വന്‍ പൊലീസ് സന്നാഹമാണ് നിലയുറപ്പിച്ചിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഉടന്‍ പിടിയിലാകും.

Killed | പഞ്ചായത് തിരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള സംഘര്‍ഷത്തില്‍ രണ്ടാമത്തെ കൊലപാതകം; കടലൂരില്‍ ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതി പട്ടാപ്പകല്‍ വെട്ടേറ്റ് മരിച്ചു


Keywords:  News, National, National-News, Crime, Crime-News, CCTV, Police, Accused, Election, Tamil Nadu, Panchayat President, Husband, Killed, Cuddalore, Tamil Nadu: Panchayat president’s husband Killed Cuddalore district.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia