Killed | 'കാമുകിയായിരുന്ന യുവതിയെ കൊന്ന് സാമൂഹ്യമാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചശേഷം യുവാവ് ജീവനൊടുക്കി'
Feb 24, 2023, 12:04 IST
ചെന്നൈ: (www.kvartha.com) മുന്‍ കാമുകിയായിരുന്ന യുവതിയെ കൊന്ന് സാമൂഹ്യമാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചശേഷം യുവാവ് ജീവിതം അവസാനിപ്പിച്ചതായി റിപോര്‍ട്. ലക്ഷ്മി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. മുനിരാജ് എന്ന യുവാവാണ് ജീവനൊടുക്കിയത്. തമിഴ്‌നാട്ടിലെ ധര്‍മാപുരിയിലാണ് സംഭവം.
കാമരാജനഗര്‍ പൊലീസ് പറയുന്നത്: യുവതിയെ കൊന്നതിനുശേഷം യുവാവ് തൂങ്ങി മരിക്കുകയായിരുന്നു. മുനിരാജ് എന്ന യുവാവും ലക്ഷ്മിയും പ്രണയത്തിലായിരുന്നു. ഇരുവരും കെട്ടിട നിര്‍മാണ തൊഴിലാളികളുമായിരുന്നു. ഏഴുമാസം മുമ്പ് ലക്ഷ്മിയുടെ വിവാഹം മറ്റൊരാളുമായി കഴിഞ്ഞിരുന്നു. ഇതിന്റെ പകയിലാണ് വീട്ടില്‍ ആളില്ലാത്ത സമയത്ത് മുനിരാജ് എത്തുന്നതും ലക്ഷ്മിയെ കൊല്ലുന്നതും.
കൊന്നതിന് ശേഷം യുവതിയുടെ മൃതദേഹവുമായി മുനിരാജ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. പിന്നാലെ യുവതിയെ കൊലപ്പെടുത്തിയതിനുശേഷം ഇയാള്‍ സമീപത്തെ മരത്തില്‍ തൂങ്ങി മരിക്കുകയായിരുന്നു.
സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തിവരികയാണെന്ന് കാമരാജനഗര്‍ അഡീഷ്ണല്‍ സൂപ്രണ്ട് ഉദേഷ് പറഞ്ഞു.
Keywords: News,National,Crime,Killed,Suicide,Local-News,Tamilnadu, chennai,Police,Accused,Love,Woman, Tamil Nadu man kills woman, goes live on social media, ends life
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.