Arrested | തളിപ്പറമ്പില്‍ വീണ്ടും വന്‍ കഞ്ചാവ് വേട്ട; 2 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി അറസ്റ്റില്‍

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) തളിപ്പറമ്പില്‍ വന്‍ കഞ്ചാവ് വേട്ട. എക്‌സൈസ് സര്‍കിള്‍ ഓഫീസിലെ എക്‌സൈസ് സര്‍കിള്‍ ഇന്‍സ്പെക്ടര്‍ ഷിജില്‍ കുമാര്‍ കെ കെയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ രണ്ടുകിലോ കഞ്ചാവുമായി ഒഡിഷ സ്വദേശിയായ അശോക് കുമാര്‍ ഡിഗല്‍ (47) എന്നയാളെ അറസ്റ്റ് ചെയ്തു.
Aster_MIMS

തളിപ്പറമ്പ ടൗണ്‍, ബസ് സ്റ്റാന്‍ഡ്, മന്ന പ്രദേശങ്ങളില്‍ നടത്തിയ പട്രോളിങ്ങിനിടെയാണ് തളിപ്പറമ്പ മന്ന ആലക്കോട് റോഡില്‍വെച്ച് പ്രതിയെ പിടികൂടിയത്. ഇയാളുടെ പേരില്‍ ഒരു എന്‍ ഡി പി എസ് കേസെടുത്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. റെയ്ഡ് നടത്തിയ സംഘത്തില്‍ പ്രിവെന്റീവ് ഓഫീസര്‍ അശറഫ് എം വി മലപ്പട്ടം, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ വി ഷൈജു, വിനീഷ് കെ എന്നിവര്‍ ഉണ്ടായിരുന്നു.

Arrested | തളിപ്പറമ്പില്‍ വീണ്ടും വന്‍ കഞ്ചാവ് വേട്ട; 2 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി അറസ്റ്റില്‍


Keywords:  News, Kerala, Kerala-News, Crime, Crime-News, Arrested, Accused, Excise, Ganja, Seized, Ganja Seized, Raid, Odisha Native, Taliparamba: Odisha Native Arrested with Ganja.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia