Bomb Blast | അഫ്ഗാനിസ്താനിലെ മതപഠനശാലയില്‍ സ്‌ഫോടനം; 10 കുട്ടികളടക്കം 16 പേര്‍ക്ക് ദാരുണാന്ത്യം; 24 പേര്‍ക്ക് പരുക്ക്

 



കാബൂള്‍: (www.kvartha.com) അഫ്ഗാനിസ്താനിലെ മതപഠനശാലയില്‍ വന്‍ സ്‌ഫോടനം. മദ്‌റസയിലുണ്ടായ സ്‌ഫോടനത്തില്‍ 10 കുട്ടികളുള്‍പെടെ 16 പേര്‍ മരിച്ചതായി റിപോര്‍ട്. 24 പേര്‍ക്ക് പരുക്കേറ്റു. വടക്കന്‍ നഗരമായ അയ്ബനിലാണ് രാജ്യത്തെ ഞെട്ടിച്ച സ്‌ഫോടനം നടന്നത്.  

കൊല്ലപ്പെട്ടവരിലും പരുക്കേറ്റവരിലും ഏറെയും കുട്ടികളാണെന്ന് സമന്‍ഗാന്‍ പ്രവിശ്യ തലസ്ഥാനത്തെ ആശുപത്രിയിലെ ഡോക്ടര്‍ പറഞ്ഞതായി എഎഫ്പി റിപോര്‍ട് ചെയ്തു. സ്ഫോടനത്തില്‍ 10 വിദ്യാര്‍ഥികളെങ്കിലും കൊല്ലപ്പെട്ടതായി താലിബാന്‍ വക്താവ് പറഞ്ഞു. നിരവധി പേര്‍ക്ക് പരുക്കേറ്റതായി ആഭ്യന്തര മന്ത്രാലയ വക്താവ് അബ്ദുള്‍ നാഫി ടാകൂര്‍ വ്യക്തമാക്കി. 

Bomb Blast | അഫ്ഗാനിസ്താനിലെ മതപഠനശാലയില്‍ സ്‌ഫോടനം; 10 കുട്ടികളടക്കം 16 പേര്‍ക്ക് ദാരുണാന്ത്യം; 24 പേര്‍ക്ക് പരുക്ക്


അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. സ്‌ഫോടനത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

Keywords:  News,World,international,Kabul,Afghanistan,attack,Bomb Blast,Bomb,Killed, Crime,Children,Top-Headlines,Latest-News, Taliban: 16 killed, 24 wounded in north Afghanistan blast
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia