അസം മിസോറം അതിര്‍ത്തി സംഘര്‍ഷം; വന്‍ലല്‍ വേനക്കെതിരായ കേസ് പിന്‍വലിക്കാന്‍ ഹിമന്ത ബിശ്വ ശര്‍മയുടെ നിര്‍ദേശം

 



ഐസോള്‍: (www.kvartha.com 02.08.2021) അസം മിസോറം അതിര്‍ത്തി സംഘര്‍ഷത്തെ തുടര്‍ന്ന് മിസോറം എം പി വന്‍ലല്‍ വേനക്കെതിരായ കേസ് പിന്‍വലിക്കാന്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ നിര്‍ദേശം. അസം പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതിനാണ് മിസോറം എംപിക്കെതിരെ കേസ് എടുത്തത്. എന്നാല്‍ മിസോറം പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ എടുത്ത കേസ് തുടരും. 

തനിക്കെതിരെ മിസോറം സര്‍കാര്‍ എടുത്ത ക്രിമിനല്‍ കേസുകളുമായി സഹകരിക്കുമെന്നും കേസെടുത്തതിലൂടെ പ്രശ്‌നം പരിഹരിക്കപ്പെടുമെങ്കില്‍ സന്തോഷമേയുള്ളൂവെന്നും ഹിമന്ത ബിശ്വ ശര്‍മ അറിയിച്ചിരുന്നു. എന്നാല്‍ അസമിലെ ഉദ്യേഗസ്ഥര്‍ക്കെതിരായ അന്വേഷണം അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതിര്‍ത്തി തര്‍ക്കം ചര്‍ച്ചയിലൂടെ മാത്രമേ പരിഹരിക്കാനാവൂ എന്നും ഹിമന്ത് ബിശ്വശര്‍മ്മ നേരത്തെ വ്യക്തമാക്കിയിരുന്നു. 

അസം മിസോറം അതിര്‍ത്തി സംഘര്‍ഷം; വന്‍ലല്‍ വേനക്കെതിരായ കേസ് പിന്‍വലിക്കാന്‍ ഹിമന്ത ബിശ്വ ശര്‍മയുടെ നിര്‍ദേശം


തര്‍കങ്ങള്‍ പരിഹരിക്കാന്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ അതിര്‍ത്തി പുനര്‍ നിര്‍ണയിക്കാന്‍ കേന്ദ്രസര്‍കാര്‍ തീരുമാനിച്ചു. ബഹിരാകാശ വകുപ്പിന്റെയും നോര്‍ത് ഈസ്റ്റേണ്‍ കൗണ്‍സിലിന്റെയും സംയുക്ത സംരംഭമായ നോര്‍ത് ഈസ്റ്റേണ്‍ സ്‌പേസ് ആപ്ലികേഷന്‍ സെന്ററിനാണ് ചുമതല. ഉപഗ്രഹ സംവിധാനം ഉപയോഗിച്ച് അതിര്‍ത്തികള്‍ വേര്‍തിരിക്കാനുള്ള ആശയം ഏതാനും മാസം മുന്‍പുതന്നെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ നിര്‍ദേശിച്ചിരുന്നു. വെടിവയ്പിനെപ്പറ്റി സി ബി ഐ ഉള്‍പെടെയുള്ള ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ കേന്ദ്രത്തിന് ഉദ്ദേശ്യമില്ലെന്നാണു സൂചന. അസം-മിസോറം അതിര്‍ത്തിയില്‍ ഇപ്പോഴും സംഘര്‍ഷം നിലനില്‍ക്കുകയാണ്.

ജൂണ്‍ 26ന് അസം - മിസോറം അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തില്‍ ആറ് പൊലീസ് ഉദ്യോഗസ്ഥര്‍  ഉള്‍പെടെ 7 പേര്‍ വെടിയേറ്റു മരിച്ചിരുന്നു.

Keywords:  News, National, India, Assam, Case, Border, MP, Chief Minister, Police, Killed, Crime, Taking 'Goodwill Gesture' Ahead, Assam Drops Case Against Mizoram MP
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia