Missile Strikes | ഡമാസ്‌കസ് വിമാനത്താവളത്തിന് നേരെ മിസൈലാക്രമണം; 2 സൈനികരടക്കം 4 പേര്‍ കൊല്ലപ്പെട്ടു; പിന്നില്‍ ഇസ്രാഈലെന്ന് ആരോപണം
Jan 2, 2023, 09:19 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഡമാസ്‌കസ്: (www.kvartha.com) സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിലെ വിമാനത്താവളത്തിനുനേരെ മിസൈലാക്രമണം. രണ്ട് സൈനികരും രണ്ട് പ്രദേശവാസികളും കൊല്ലപ്പെട്ടു. ആക്രമണത്തില്‍ വിമാനത്താവളത്തിന്റെ ഒരു ഭാഗം തകര്‍ന്നതോടെ പ്രവര്‍ത്തനം നിലച്ച അവസ്ഥയിലാണ്.
ആക്രമണത്തിന് പിന്നില്‍ ഇസ്രാഈലെന്ന് സിറിയ ആരോപിച്ചു. ഏഴുമാസത്തിനിടെ രണ്ടാം തവണയാണ് വിമാനത്താവളത്തില്‍ മിസൈല്‍ പതിക്കുന്നത്. അതേസമയം, ആരോപണത്തോട് ഇസ്രാഈല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ജൂണ്‍ 10 ന് ഡമാസ്‌കസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഉണ്ടായ ആക്രമണത്തില്‍ റണ്‍വേകള്‍ക്കും കാര്യമായ കേടുപാടുകള്‍ സംഭവിച്ചിരുന്നു. സെപ്തംബറില്‍ സിറിയയിലെ വടക്കന്‍ നഗരമായ അലപ്പോയിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആക്രമണം ഉണ്ടായി. ഇതിനുപിന്നാലെ ദിവസങ്ങളോളം സെര്‍വീസ് നിര്‍ത്തിവച്ചിരുന്നു.
Keywords: News,World,international,Israel,Airport,Killed,Soldiers,Crime,attack,Top-Headlines,Latest-News, Syria's Damascus Airport Out Of Service After Israeli Strikes: Report
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

