12 വയസുകാരി 8മാസം ഗര്‍ഭിണി; പിന്നില്‍ പഴക്കച്ചവടക്കാരന്‍; പുറത്തായത് ഞെട്ടിപ്പിക്കുന്ന രഹസ്യം

 


ADVERTISEMENT

സൂറത്ത്: (www.kvartha.com 09.09.2019) പന്ത്രണ്ട് വയസ്സുള്ള പെണ്‍കുട്ടി എട്ടുമാസം ഗര്‍ഭിണി. ഗുജറാത്തിലെ സൂറത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. പ്രദേശത്തുള്ള ഒരു പഴക്കച്ചവടക്കാരനാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയത്. എന്നാല്‍ ഇക്കാര്യം പെണ്‍കുട്ടി മാതാപിതാക്കളെയോ മറ്റുള്ളവരെയോ അറിയിച്ചിരുന്നില്ല. ഇതിനിടെ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം മാതാപിതാക്കള്‍ മനസിലാക്കിയതോടെയാണ് പീഡന വിവരം പുറത്തായത്.

പെണ്‍കുട്ടിയെ ചോദ്യം ചെയ്തതോടെ എട്ട് മാസം മുമ്പ് നടന്ന ബലാത്സംഗത്തെ കുറിച്ച് തുറന്നു പറയുകയായിരുന്നു. പഴക്കച്ചവടക്കാരന്‍ പ്രദേശത്തുള്ള ഒരു ഫാമിലേക്ക് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ട് പോവുകയും അവിടെവെച്ച് ബലാത്സംഗം ചെയ്യുകയുമായിരുന്നു. ബലാത്സംഗത്തിന് ശേഷം പെണ്‍കുട്ടിയെ പ്രതി ഒരു ഓട്ടോയില്‍ കയറ്റി വീട്ടിലേക്ക് അയച്ചു. എന്നാല്‍ സംഭവത്തെ കുറിച്ച് വീട്ടുകാരെ അറിയിക്കാന്‍ പെണ്‍കുട്ടിക്ക് ധൈര്യമുണ്ടായില്ല.

 12 വയസുകാരി 8മാസം ഗര്‍ഭിണി; പിന്നില്‍ പഴക്കച്ചവടക്കാരന്‍; പുറത്തായത് ഞെട്ടിപ്പിക്കുന്ന രഹസ്യം

സംഭവത്തില്‍ സൂറത്ത് പോലീസ് പഴക്കച്ചവടക്കാരനെതിരെ തട്ടിക്കൊണ്ടുപോകലിനും ബലാത്സംഗത്തിനുമെതിരെ കേസെടുത്തു. തുടര്‍ന്ന് സൂറത്ത് പോലീസ് കേസ് ക്രൈംബ്രാഞ്ചിലെ വുമണ്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ക്ക് കൈമാറി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Surat: 12-year-old girl's pregnancy reveals chilling rape eight months ago, News, Local-News, Molestation, Crime, Criminal Case, Parents, Complaint, National.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia