Statement | പോക്‌സോ കേസില്‍ അറസ്റ്റിലായ അധ്യാപകനെതിരെ വിദ്യാര്‍ഥിനികള്‍ പൊലീസില്‍ മൊഴി നല്‍കി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) തളിപ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ അധ്യാപകനായ ഫൈസല്‍ (52) 26 സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ലൈംഗീക ചൂഷണത്തിനിരയാക്കിയതായി അന്വേഷണത്തില്‍ തെളിഞ്ഞതായി പൊലീസ് പറഞ്ഞു. വിദ്യാര്‍ഥിനികള്‍ തളിപ്പറമ്പ് പൊലീസിന് ഇയാള്‍ക്കെതിരെ മൊഴി നല്‍കിയിട്ടുണ്ട്.
              
Statement | പോക്‌സോ കേസില്‍ അറസ്റ്റിലായ അധ്യാപകനെതിരെ വിദ്യാര്‍ഥിനികള്‍ പൊലീസില്‍ മൊഴി നല്‍കി

കേസില്‍ പോക്സോ ചുമത്തി അറസ്റ്റുചെയ്ത ഫൈസല്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. സ്‌കൂളില്‍ നടന്ന കൗണ്‍സിലിംഗിനിടെയാണ് വിദ്യാര്‍ഥികള്‍ പീഡിപ്പിച്ചതായുള്ള വിവരം വെളിപ്പെടുത്തിയത്. കണ്ണൂര്‍ ജില്ലയിലെ സ്‌കൂളിലെ യുപി വിഭാഗം അധ്യാപകനാണ് ഫൈസല്‍.

കോവിഡ് കാലത്തിന് ശേഷം വീണ്ടും സ്‌കൂള്‍ തുറന്നപ്പോഴായിരുന്നു പീഡനമെന്നാണ് പൊലീസ് പറയുന്നത്. പതിവ് സ്‌കൂള്‍ കൗണ്‍സിലിംഗിനിടെയാണ് വിദ്യാര്‍ഥികള്‍ ഫൈസല്‍ മോശമായി പെരുമാറിയതായി കൗണ്‍സിലറോട് വെളിപ്പെടുത്തിയത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനില്‍ വിവരം നല്‍കുകയായിരുന്നു. തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തത്.

Keywords:  Latest-News, Kerala, Kannur, Top-Headlines, Assault, Crime, Arrested, Molestation, Students, Students gave statement to police against teacher.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia