വിദ്യാർത്ഥിക്ക് സഹപാഠിയുടെ റസ്ലിങ് മോഡൽ ക്രൂര മർദ്ദനം; അന്വേഷണം തുടങ്ങി

 
School classroom door with students standing nearby.
Watermark

Photo: Special Arrangement

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ക്ലാസ് മുറിയിൽ നടന്ന മർദ്ദനത്തിന്റെ ദൃശ്യങ്ങൾ മറ്റൊരു വിദ്യാർത്ഥി പകർത്തി പുറത്തുവിട്ടു.
● മർദ്ദനമേറ്റ വിദ്യാർത്ഥി പ്രതികരിക്കാതെ നിൽക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
● തറയിൽ വീണ വിദ്യാർത്ഥിയെ നിലത്തിട്ട് മർദ്ദിക്കുകയും കാൽമുട്ടുകൊണ്ട് ചാടി ഇടിക്കുകയും ചെയ്തു.
● ഉച്ചഭക്ഷണ ഇടവേളയ്ക്കായി ക്ലാസ് പിരിഞ്ഞ സമയത്താണ് സംഭവം.

കണ്ണൂർ: (KVARTHA) പാനൂർ മൊകേരിയിലെ എയ്ഡഡ് മാനേജ്മെൻ്റ്‌ സ്‌കൂളിൽ വിദ്യാർത്ഥിക്ക് സഹപാഠിയുടെ ക്രൂര മർദ്ദനമേറ്റതായി പരാതി. കായിക ചാനലുകളിൽ കാണുന്ന റസ്ലിങ് (ഗുസ്തി) മോഡലിലാണ് ഒരു വിദ്യാർത്ഥി സഹപാഠിയെ ആക്രമിച്ചതെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്. മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്‌കൂളിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയതെന്നാണ് വിവരം.

Aster mims 04/11/2022

ക്ലാസ് മുറിയിൽ നടന്ന ക്രൂര മർദ്ദനത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ അതേ ക്ലാസിലെ മറ്റൊരു വിദ്യാർത്ഥി പകർത്തി സോഷ്യൽ മീഡിയയിലൂടെ പുറത്തുവിടുകയായിരുന്നു. മർദ്ദനത്തിന്റെ ആഘാതത്തിൽ തറയിൽ വീണ വിദ്യാർത്ഥിയെ, നിലത്തിട്ട് മർദ്ദിക്കുകയും, കാൽമുട്ടുകൊണ്ട് മുകളിലേക്ക് ചാടി ഇടിക്കുകയും ചെയ്തതായി ദൃശ്യങ്ങളിൽ കാണുന്നു. കൂടാതെ, ഷൂവിട്ട കാലുകൊണ്ട് ചവിട്ടിക്കൂട്ടിയതായും ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.

ക്ലാസ് മുറിക്കുള്ളിൽ വെച്ച് രണ്ട് വിദ്യാർത്ഥികൾ തമ്മിലുണ്ടായ നിസ്സാരമായ വാക്കേറ്റമാണ് ക്രൂരമർദ്ദനത്തിൽ കലാശിച്ചത്. ലഞ്ച് ബ്രേക്കിനായി ക്ലാസ് പിരിഞ്ഞ സമയത്താണ് ഡെസ്‌കിലിരിക്കുകയായിരുന്ന വിദ്യാർത്ഥിയെ വലിച്ചു താഴെയിറക്കി മറ്റേ വിദ്യാർത്ഥി മർദ്ദിച്ചതെന്നാണ് പരാതി.

മർദ്ദനമേൽക്കുന്ന വിദ്യാർത്ഥി പ്രതികരിക്കുന്നില്ലെന്നതും വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. ജനാലയിലൂടെ മർദ്ദനം കണ്ടു നിൽക്കുന്ന മറ്റു വിദ്യാർത്ഥികൾ ക്ലാസ് മുറിക്ക് പുറത്തും അകത്തും തടിച്ചുകൂടിയിരുന്നു. 

ക്ലാസ് മുറിയിലുണ്ടായിരുന്ന മറ്റ് വിദ്യാർത്ഥികൾ ഇടപെട്ട് പിടിച്ചു മാറ്റിയതുകൊണ്ടാണ് മർദ്ദനമേറ്റ വിദ്യാർത്ഥിക്ക് ഗുരുതരമായി പരുക്കേൽക്കാതിരുന്നതെന്ന് പരാതിയിൽ പറയുന്നു. മർദ്ദനത്തെക്കുറിച്ച് അന്വേഷിച്ചു നടപടിയെടുക്കുമെന്ന് സ്‌കൂൾ അധികൃതർ അറിയിച്ചതായി വിവരമുണ്ട്.

വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. ഈ വിഷയത്തിൽ നിങ്ങളുടെ പ്രതികരണം എന്താണ്? 2

Article Summary: Investigation starts after a student was attacked by a classmate in wrestling style at Panoor school.

#Panoor #SchoolAttack #KannurNews #KeralaEducation #StudentViolence #WrestlingAttack

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia