Youth arrested | വീടിനുള്ളിലെ സ്റ്റീല്‍ ബോംബ് സ്ഫോടനത്തില്‍ പരുക്കേറ്റ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു
Jan 13, 2023, 21:57 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തലശേരി: (www.kvartha.com) വീട്ടിനുള്ളില്‍ സൂക്ഷിച്ച സ്റ്റീല്‍ ബോംബ് പൊട്ടിത്തെറിച്ച സംഭവത്തില്‍ യുവാവിനെ അറസ്റ്റുചെയ്തു. സ്ഫോടനത്തില്‍ പരുക്കേറ്റ തലശേരി പൊലീസ് സ്റ്റേഷന് പരിധിയിലെ ജിതിന് എന്ന കണ്ണനെ (25) ആണ് തലശേരി പൊലീസ് അറസ്റ്റുചെയ്തത്. ജീവന് അപകട ഭീഷണിയുണ്ടാക്കും വിധം സ്ഫോടക വസ്തു ഉപയോഗിച്ച കുറ്റത്തിനാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 ഓടെ നഗരത്തിലെ ലോടസ് തീയേറ്ററിന് സമീപത്തെ നടമ്മല്‍ വീട്ടിലായിരുന്നു സ്ഫോടനമുണ്ടായത്. കൈക്കും കാലിനും ചുമലിനും പരുക്കേറ്റ ജിതിനെ പരിയാരത്തുള്ള കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
സ്ഫോടനം നടക്കുമ്പോള്‍ ജീതിന് വീട്ടില്‍ തനിച്ചായിരുന്നു. ഒരു സ്റ്റീല്‍ ബോംബായിരുന്നു വീട്ടില്‍ സൂക്ഷിച്ചതെന്നും അബദ്ധത്തില്‍ പൊട്ടുകയായിരുന്നുവെന്നും ജിതിന് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Keywords: Latest-News, Kerala, Kannur, Top-Headlines, Crime, Arrested, Police, Criminal Case, Bomb Blast, Steel bomb explosion inside house: Youth arrested.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.