Police | തലശേരിയിലെ സ്റ്റീല്‍ ബോംബ് സ്ഫോടനം: യുവാവിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പൊലീസ് അപേക്ഷ നല്‍കും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തലശേരി: (www.kvartha.com) വീട്ടിനുള്ളില്‍ സൂക്ഷിച്ച സ്റ്റീല്‍ ബോംബ് പൊട്ടിത്തെറിച്ച സംഭവത്തില്‍ അറസ്റ്റിലായ യുവാവിനെ തെളിവെടുപ്പിനും കൂടുതല്‍ ചോദ്യം ചെയ്യുന്നതിനുമായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്നും വിട്ടുകിട്ടുന്നതിനായി കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് തലശേരി ടൗണ്‍ പൊലീസ് അറിയിച്ചു. സ്‌ഫോടനത്തില്‍ പരുക്കേറ്റ തലശേരി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ജിതിന്‍ (25) ഇപ്പോള്‍ പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജാശുപത്രിയില്‍ ചികിത്സയിലാണ്. കൈക്കും കാലിനും പരുക്കേറ്റ ഇയാളുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായാല്‍ ഉടന്‍ തന്നെ കസ്റ്റഡി അപേക്ഷ പൊലീസ് കോടതിയില്‍ സമര്‍പിക്കും.
         
Police | തലശേരിയിലെ സ്റ്റീല്‍ ബോംബ് സ്ഫോടനം: യുവാവിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പൊലീസ് അപേക്ഷ നല്‍കും

മനുഷ്യ ജീവന് അപകട ഭീഷണിയുണ്ടാക്കും വിധം സ്‌ഫോടക വസ്തു ഉപയോഗിച്ച കുറ്റത്തിനാണ് കഴിഞ്ഞ ദിവസം ജിതിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 ഓടെ നഗരത്തിലെ ലോടസ് തീയേറ്ററിനു സമീപത്തെ നടമ്മല്‍ വീട്ടിലായിരുന്നു സ്‌ഫോടനമുണ്ടായത്. കൈക്കും കാലിനും ചുമലിനും പരുക്കേറ്റ ജിതിനെ പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സ്‌ഫോടനം നടക്കുമ്പോള്‍ ജീതിന്‍ വീട്ടില്‍ തനിച്ചായിരുന്നു. ഒരു സ്റ്റീല്‍ ബോംബായിരുന്നു വീട്ടില്‍ സൂക്ഷിച്ചതെന്നും അബദ്ധത്തില്‍ പൊട്ടുകയായിരുന്നുവെന്നും ജിതിന്‍ പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്.

Keywords:  Latest-News, Kerala, Kannur, Top-Headlines, Crime, Police, Bomb Blast, Bomb, Custody, Steel bomb blast in Thalassery: Police will apply for youth in custody.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia