Shot | ബെലഗാവിയില്‍ ഹിന്ദുത്വ സംഘടനയായ ശ്രീറാംസേന നേതാവിന് വെടിയേറ്റു; പ്രദേശത്ത് സുരക്ഷ ശക്തമാക്കി
Jan 8, 2023, 09:05 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബെലഗാവി: (www.kvartha.com) കര്‍ണാടക - മഹാരാഷ്ട്ര അതിര്‍ത്തിയായ ബെലഗാവിയില്‍ ഹിന്ദുത്വ സംഘടനയായ ശ്രീറാംസേനയുടെ ജില്ലാ പ്രസിഡന്റിന്റെ വാഹനത്തിന് നേരെയുണ്ടായ വെടിവെപ്പില്‍ ശ്രീറാംസേന ജില്ലാ പ്രസിഡന്റ് രവി കോകിത്കര്‍ക്കും ഡ്രൈവര്‍ മനോജ് ദേസൂര്‍കര്‍ക്കും വെടിയേറ്റു. ഇരുവരെയും തൊട്ടടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തോളില്‍ വെടിയേറ്റ രവിയും കയ്യില്‍ വെടിയേറ്റ ഡ്രൈവറും അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
പൊലീസ് പറയുന്നത്: ശനിയാഴ്ച വൈകിട്ടാണ് സംഭവം. 'വിരാട് ഹിന്ദു സമാവേശ്' എന്ന പേരില്‍ ഹിന്ദുത്വ സംഘടനകളുടെ സമ്മേളനം നടക്കാനിരിക്കെയാണ് ആക്രമണം നടന്നത്. ആക്രമണത്തിന് പിന്നാലെ ബെലഗാവിയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഹിന്ദാല്‍ഗയിലേക്ക് പോവുന്നതിനിടയില്‍ മറാത്തി സ്‌കൂളിന് സമീപത്തെ സ്പീഡ് ബ്രേകറിനടുത്ത് വച്ച് കാറിന്റെ വേഗത കുറച്ചതിന് പിന്നാലെ ബൈകിലെത്തിയ മൂന്നംഗ സംഘമാണ് വെടിയുതിര്‍ത്തത്.
മറാത്തി സംസാരിക്കുന്ന പ്രദേശങ്ങളുടെ പേരില്‍ കര്‍ണാടകയും മഹാരാഷ്ട്രയും തമ്മില്‍ അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്ന ജില്ലയാണ് ബെലഗാവി. നേരത്തെ മതിയായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയില്ലെങ്കില്‍ കര്‍ണാടക സംസ്ഥാനത്തില്‍ ലയിക്കാന്‍ അനുവദിക്കണമെന്ന് സോലാപുര്‍ ജില്ലയിലെ അക്കല്‍കോട്ട് താലൂകിലെ 11 ഗ്രാമങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.
സോലാപൂരിലെ കല്ലകര്‍ജല്‍, കേഗാവ്, ഷേഗാവ്, കോര്‍സെഗാവ്, ആളഗി, ധര്‍സാങ്, അന്ധേവാഡി (ഖുര്‍ദ്), ഹില്ലി, ദേവികാവതേ, മന്‍ഗ്രുള്‍, ഷവാള്‍ എന്നീ പഞ്ചായതുകളാണ് കര്‍ണാടകയില്‍ ലയിക്കണമെന്ന ആവശ്യം കലക്ടര്‍ക്ക് മുന്നില്‍ രേഖാമൂലം അവതരിപ്പിച്ചത്.
പഞ്ചായതുകളില്‍ ഗതാഗത യോഗ്യമായ റോഡുകളോ വൈദ്യുതിയോ വെള്ളമോ ഇല്ലെന്നും കര്‍ണാടകയില്‍ മികച്ച സൗകര്യമുണ്ടെന്നും ഗ്രാമീണര്‍ പറഞ്ഞു. അയല്‍സംസ്ഥാനമായ കര്‍ണാടകയിലെ പ്രദേശങ്ങളില്‍ എല്ലാ സൗകര്യവും ലഭിക്കുമ്പോള്‍, ഇവിടെ പലയിടത്തും മൊബൈല്‍ ഫോണിന് റേഞ്ച് പോലും ലഭിക്കുന്നില്ലെന്നും സ്‌കൂളുകളിലേക്ക് അധ്യാപകര്‍ക്ക് എത്താന്‍ പോലും സാധിക്കുന്നില്ലെന്നും പരാതിയുയര്‍ന്നിട്ടുണ്ടെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
Karnataka | Ravikumar Kokitkar, Belagavi President of Sri Ram Sene, and driver shot at by miscreants. The injured have been admitted to hospital. Police reached hospital to enquire about the incident (07.01) pic.twitter.com/6py45rYEQ8
— ANI (@ANI) January 8, 2023
Keywords: News,National,India,Karnataka,Maharashtra,Border,Shot,Police,Crime,Injured,Top-Headlines, Sri Ram Sene dist chief injured in firing
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

