സ്പായുടെ മറവില്‍ പെണ്‍വാണിഭം നടത്തിയതായി പൊലീസ്; നേപാള്‍ സ്വദേശികളുള്‍പെടെ 22 പേര് അറസ്റ്റില്‍
Sep 6, 2021, 11:44 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഹൈദരാബാദ്: (www.kvartha.com 06.09.2021) സ്പായുടെ മറവില്‍ പെണ്‍വാണിഭം നടത്തിയ സംഘത്തെ പരിശോധനയില്‍ അറസ്റ്റ് ചെയ്തതായി പൊലീസ്. സൈബരാബാദ് പൊലീസ് സ്പെഷല്‍ ഓപെറഷന്സ് ടീം (എസ് ഒ ടി) ഞായറാഴ്ച മാധാപൂരിലെ ഒരു സ്പാ സെന്റര്‍ റെയ്ഡ് ചെയ്ത് പെണ്‍വാണിഭം നടത്തിയതിന് 22 പേരെ അറസ്റ്റ് ചെയ്തതായി അറിയിച്ചു.
അക്ബര്‍, രാജ്കുമാര്, ജെ ശിവ, ടി അമര്‍, ഡി രാജേന്ദര്‍, ഫാറൂഖ് ബാഷ, സി എച് വേണു എന്നിവരാണ് അറസ്റ്റിലായവരില്‍ ചിലര്‍. പിടിയിലായവരില്‍ നേപാള്‍ സ്വദേശികളുമുണ്ട്. ഇവരെ കൂടാതെ രണ്ട് ഇടപാടുകാരെയും അറസ്റ്റ് ചെയ്തു. ഹൈദരാബാദിലെ മദാപൂരിലാണ് പൊലീസ് പരിശോധന നടത്തിയത്.
അക്ബറാണ് മുഖ്യപ്രതിയെന്നും ഇയാളുടെ കൂട്ടാളികളാണ് ഇടപാടുകാരെ എത്തിച്ചിരുന്നതെന്നും പൊലീസ് വ്യക്തമാക്കി. സംഘത്തിന്റെ വലയിലായിരുന്ന 10 സ്ത്രീകളെ പൊലീസ് രക്ഷപെടുത്തി. നാഗാലാന്‍ഡ്, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികളെയാണ് പെണ്‍വാണിഭത്തിനായി കൊണ്ടുവന്നത്.
പിടികൂടിയ പ്രതികളില്‍നിന്ന് 73000 രൂപ, 28 മൊബെല്‍ഫോണുകള്‍, കാര്‍, ബാങ്ക് പാസ്ബുക്, സൈ്പിങ് മെഷീന്, 20 ലക്ഷം വിലവരുന്ന മറ്റ് വസ്തുക്കള്‍ എന്നിവ പൊലീസ് പിടിച്ചെടുത്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

