ഭാര്യയോട് മോശമായി പെരുമാറുന്നു; ഉറങ്ങിക്കിടക്കുകയായിരുന്ന പിതാവിനെ വെടിവെച്ച് കൊന്ന ശേഷം മകന്‍ രക്ഷപ്പെട്ടു
Apr 13, 2020, 17:12 IST
ADVERTISEMENT
ലഖ്‌നൗ: (www.kvartha.com 13.04.2020) ഭാര്യയോട് മോശമായി പെരുമാറിയിരുന്ന അച്ഛനെ വെടിവെച്ച് കൊന്ന ശേഷം മകന്‍ രക്ഷപ്പെട്ടു. ഉത്തര്‍പ്രദേശിലെ സാംബല്‍ സ്വദേശി ദുര്‍ജന്‍ സിങ്ങിനെയാണ് മകന്‍ ഷേര്‍സിങ് വെടിവെച്ച് കൊലപ്പെടുത്തിയത്. ഉറങ്ങിക്കിടക്കുമ്പോളാഴാണ് കൊലപാതകം നടത്തിയത്. സംഭവത്തിന് ശേഷം ഇയാള്‍ വീട്ടില്‍നിന്നും കടന്നുകളഞ്ഞു.
ഞായറാഴ്ച രാവിലെ ഇവരുടെ വീട്ടിനകത്തായിരുന്നു സംഭവം. ഉറങ്ങുകയായിരുന്ന അച്ഛനെ ഷേര്‍സിങ് വെടിവെച്ചെന്നും ഇതിനുശേഷം ഓടിരക്ഷപ്പെട്ടെന്നുമാണ് ദുര്‍ജന്‍സിങ്ങിന്റെ മൂത്ത മകന്‍ പോലീസിന് നല്‍കിയ പരാതി.
ദുര്‍ജന്‍സിങ് മോശമായി പെരുമാറുന്നതായും ലൈംഗികമായി ഉപദ്രവിച്ചെന്നും ഷേര്‍സിങ്ങിന്റെ ഭാര്യ നേരത്തെ പരാതിപ്പെട്ടിരുന്നു. ഇതിനുശേഷം ഷേര്‍സിങ്ങും പിതാവും തമ്മില്‍ വലിയ അടുപ്പമുണ്ടായിരുന്നില്ലെന്നും പോലീസ് പറഞ്ഞു. മാത്രമല്ല, മകനും പിതാവും തമ്മില്‍ നേരത്തെ സ്വത്ത് തര്‍ക്കം നിലനിന്നിരുന്നതായി പോലീസ് പറഞ്ഞു. ഇതുസംബന്ധിച്ച തര്‍ക്കമാകാം കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസിന്റെ നിഗമനം.
സംഭവത്തില്‍ എല്ലാ വശവും അന്വേഷിക്കുമെന്നും ഒളിവില്‍ പോയ പ്രതിയെ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയെന്നും ചാന്ദൗസി പോലീസ് സ്റ്റേഷനിലെ എസ് എച്ച് ഒ ധര്‍മപാല്‍ സിങ് അറിയിച്ചു.

Keywords: News, National, Lucknow, Son, Killed, Father, Shoot Out, Police, Accused, Wife, Crime, Abuse, Son Killed Father in Uttar Pradesh

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.