Soldier Killed | 'മകളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് ചോദ്യം ചെയ്ത ബിഎസ്എഫ് ജവാനെ ഒരു സംഘം ആളുകള്‍ തല്ലിക്കൊന്നു'; 7 പേര്‍ക്കെതിരെ കേസ്

 




വഡോദര: (www.kvartha.com) ഗുജറാതിലെ നദിയാദില്‍ മകളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് ചോദ്യം ചെയ്ത ബിഎസ്എഫ് ജവാനെ സംഘം ഒരു
ആളുകള്‍ തല്ലിക്കൊന്നതായി റിപോര്‍ട്. മെല്‍ജിഭായ് വഘേലയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കേസ് രെജിസ്റ്റര്‍ ചെയ്ത് ഏഴ് പേര്‍ക്കെതിരെ കേസെടുത്തു.

പൊലീസ് പറയുന്നത്: ശനിയാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. മെല്‍ജിഭായ് വഘേലയുടെ മകള്‍ പഠിച്ചിരുന്ന സ്‌കൂളിലെ വിദ്യാര്‍ഥിയായ 15 കാരനാണ് വീഡിയോ പ്രചരിപ്പിച്ചത്. ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നാണ് വിവരം. 

Soldier Killed | 'മകളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് ചോദ്യം ചെയ്ത ബിഎസ്എഫ് ജവാനെ ഒരു സംഘം ആളുകള്‍ തല്ലിക്കൊന്നു'; 7 പേര്‍ക്കെതിരെ കേസ്


ഇത് ശ്രദ്ധയില്‍പെട്ടപ്പോഴാണ് വഘേലയും കുടുംബവും പ്രതിയുടെ വീട്ടിലെത്തി രക്ഷകര്‍ത്താക്കളോട് ഇക്കാര്യം സംസാരിച്ചത്. വീഡിയോ പ്രചരിപ്പിച്ചത് ചോദ്യം ചെയ്യാനായി 15 കാരന്റെ വീട്ടില്‍ എത്തിയതായിരുന്നു വഘേല. സംഭവത്തില്‍ പെണ്‍കുട്ടിയുടെ കുടുംബം പ്രതിഷേധം രേഖപ്പെടുത്തിയപ്പോള്‍ മോശമായാണ് ആണ്‍കുട്ടിയുടെ ബന്ധുക്കള്‍ സംസാരിച്ചത്. ഇതോടെ വഴക്കും തര്‍ക്കവുമുണ്ടാവുകയായിരുന്നു.

ഭാര്യയ്ക്കും രണ്ട് ആണ്‍ മക്കള്‍ക്കും അനന്തിരവനും ഒപ്പമാണ് ഇയാള്‍ ആണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. 15 കാരന്റെ ബന്ധുക്കളാണ് ജവാനെ മര്‍ദിച്ചത്. പ്രതിയുടെ ബന്ധുക്കളുമായി തര്‍ക്കമുണ്ടാവുകയും അവര്‍ സംഘം ചേര്‍ന്ന് മര്‍ദിക്കുകയുമായിരുന്നു. ഗുരുതരമായി പരുക്കേറ്റ വഗേല ആശുപത്രിയില്‍ മരിച്ചു. ഭാര്യക്കും ആക്രമണത്തില്‍ പരുക്കേറ്റു. 

Keywords:  News,National,India,Gujarat,attack,Crime,Killed,Case,Local-News,Police, Soldier Lynched In Gujarat For Protesting Against Daughter's Obscene Video
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia