തിരക്കേറിയ റോഡില്‍ വെച്ച് യുവതിയുടെ ചെവി മുറിച്ച് കമ്മല്‍ മോഷണം; ചെവി തുന്നിപ്പിടിപ്പിക്കുന്നതിന് പ്ലാസ്റ്റിക്ക് സര്‍ജറി നടത്തി, ക്രൂരമായ സംഭവം നടന്നത് തലസ്ഥാന നഗരിയില്‍ ആളുകള്‍ നോക്കിനില്‍ക്കെ

 


ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 16.02.2018) തിരക്കേറിയ റോഡില്‍ വെച്ച് യുവതിയുടെ ചെവി മുറിച്ച് കമ്മല്‍ മോഷണം. ക്രൂരമായ സംഭവം നടന്നത് തലസ്ഥാന നഗരിയില്‍. 47കാരിയായ വന്ദന ശര്‍മയുടെ ചെവിയാണ് കമ്മല്‍ മോഷണത്തിനിടെ മുറിച്ചെടുത്തത്. ഉത്തംനഗര്‍ മെട്രോ സ്‌റ്റേഷന് സമീപം ചെവ്വാഴ്ച വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം.

ഗുരുതരമായി പരിക്കേറ്റ വനന്ദനയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ നഗര മധ്യത്തില്‍ നടന്ന സംഭവത്തില്‍ ആരും പ്രതികരിക്കുകയോ സ്ത്രീയെ രക്ഷിക്കുകയോ ചെയ്തില്ല. പകരം ചെവി മുറിഞ്ഞിട്ടുണ്ടെന്നും ആശുപത്രിയില്‍ പോവണമെന്നും മാത്രം നിര്‍ദേശിക്കുകയായിരുന്നുവെന്നും യുവതി പറയുന്നു.

  തിരക്കേറിയ റോഡില്‍ വെച്ച് യുവതിയുടെ ചെവി മുറിച്ച് കമ്മല്‍ മോഷണം; ചെവി തുന്നിപ്പിടിപ്പിക്കുന്നതിന് പ്ലാസ്റ്റിക്ക് സര്‍ജറി നടത്തി, ക്രൂരമായ സംഭവം നടന്നത് തലസ്ഥാന നഗരിയില്‍ ആളുകള്‍ നോക്കിനില്‍ക്കെ

ഇതോടെ തനിച്ച് ആശുപത്രിയിലേക്ക് പോയ വന്ദന ശര്‍മയുടെ ചെവി നേരെയാക്കാന്‍ പ്ലാസ്റ്റിക്ക് സര്‍ജറി വേണ്ടി വന്നു. വടക്കന്‍ ഡെല്‍ഹിയിലെ ശക്തി നഗറില്‍ ഒരു ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിവരികയായിരുന്നു വന്ദന ശര്‍മ. ഇതിനിടെയാണ് മോഷ്ടാക്കള്‍ പിന്നില്‍ നിന്നും അപ്രതീക്ഷിതമായി ആക്രമണം നടത്തി രണ്ട് കമ്മലുകളും കവര്‍ന്ന് ഓടിയത്.

കടുത്ത വേദനയില്‍ മിണ്ടാനോ കരയാനോ പോലും വന്ദനയ്ക്ക് കഴിഞ്ഞില്ല. അഞ്ചു മിനിട്ടോളം വന്ദന സംഭവം ഉണ്ടായ സ്ഥലത്ത് തന്നെ ഇരുന്നുപോയി. അതേസമയം കാഴ്ചയില്‍ 20 വയസ് പ്രായം തോന്നിക്കുന്ന അക്രമിയെ പിടിക്കാനോ ഇവരെ ആശുപത്രിയിലെത്തിക്കാനോ ആരും തയ്യാറായില്ലെന്ന് വന്ദനയുടെ ഭര്‍ത്താവ് മനോജ് ശര്‍മ ആരോപിച്ചു.

ഡിവൈഡറിന് സമീപം സ്ഥാപിച്ച സി.സി.ടി.വി ക്യാമറയില്‍ നിന്ന് പ്രതിയുടെ ഏകദേശ രൂപം കിട്ടിയിട്ടുണ്ടെന്നും ഇയാള്‍ക്കായി അന്വേഷണം തുടങ്ങിയതായും ദ്വാരക ജില്ലയിലെ ഡെപ്യൂട്ടി കമ്മിഷണര്‍ സന്തോഷ് കുമാര്‍ മീണ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Snatcher tears off woman's ear lobe to steal her earrings, she requires plastic surgery, New Delhi, News, Local-News, Crime, Criminal Case, hospital, Treatment, Police, Robbery, CCTV, National.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia