കശ്മീരിലെ മുസ്ലിങ്ങള്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതായി പരാതി; മുതിര്‍ന്ന ബിജെപി നേതാവിനെതിരെ കേസ്

 



ശ്രീനഗര്‍: (www.kvartha.com 02.11.2021) കശ്മീരിലെ മുസ്ലിങ്ങള്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ മുതിര്‍ന്ന ബി ജെ പി നേതാവിനെതിരെ കേസ്. അഭിഭാഷകനായ മുസാഫിര്‍ അലി ശായുടെ പരാതിയില്‍ വിക്രം റണ്‍ദ്ദാവക്കെതിരെയാണ് ജമ്മുകശ്മീര്‍ പൊലീസ് എഫ് ഐ ആര്‍ രെജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബാഹു ഫോര്‍ട് പൊലീസാണ് കേസ് എടുത്തിരിക്കുന്നത്. 

മതസ്പര്‍ധ സൃഷ്ടിക്കാന്‍ ശ്രമിച്ചതിനും മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചതിനും ഇന്‍ഡ്യന്‍ ശിക്ഷാ നിയമം 295 എ , 505 എന്നീ വകുപ്പുകള്‍ അനുസരിച്ചാണ് കേസ് എടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളതെങ്കിലും റണ്‍ദ്ദാവയെ ഇനിയും അറസ്റ്റ് ചെയ്തിട്ടില്ല.


കശ്മീരിലെ മുസ്ലിങ്ങള്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതായി പരാതി; മുതിര്‍ന്ന ബിജെപി നേതാവിനെതിരെ കേസ്


ടി 20 പാകിസ്താന്റെ വിജയ ആഘോഷവുമായി ബന്ധപ്പെട്ട് വിക്രം റണ്‍ദ്ദാവ വിവാദ പരാമര്‍ശം നടത്തിയെന്നാണ് പരാതി. പാക് വിജയം ആഘോഷിച്ചവരെ ആക്രമിക്കാനും അവരെ ജീവനോടെ തൊലിയുരിക്കാനും ബി ജെ പി നേതാവ് ആവശ്യപ്പെട്ടെന്ന് പരാതിയില്‍ പറയുന്നു. ജമ്മുവില്‍ നടന്ന ഒരു പൊതുയോഗത്തിലായിരുന്നു റണ്‍ദ്ദാവ വിവാദ പരാമര്‍ശം നടത്തിയത്. സമൂഹമാധ്യമങ്ങളില്‍ വിക്രം റണ്‍ദ്ദാവ വിവാദ പരാമര്‍ശം അടങ്ങിയ വീഡിയോ വൈറലായിരുന്നു. 

അതേസമയം സംഭവത്തില്‍ റെണ്‍ദ്ദാവക്ക് കാരണം കാണികല്‍ നോടീസ് നല്‍കിയെന്ന് ബി ജെ പി വ്യക്തമാക്കിയിട്ടുണ്ട്. 48 മണിക്കൂറിനുള്ളില്‍ മറുപടി നല്‍കണമെന്നാണ് ബി ജെ പി ആവശ്യപ്പെട്ടിരിക്കുന്നത്. മുന്‍ എം എല്‍ എയും നിലവിലെ പാര്‍ടി സംസ്ഥാന സെക്രടറിയുമാണ് റണ്‍ദ്ദാവ. 

Keywords:  News, National, India, Jammu, Kashmir, Srinagar, Complaint, BJP, Case, Arrest, Police, Crime, 'Skin Them Alive': J&K Police Book BJP State Secy for Hate Speech Against Muslims
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia