Shot Dead | പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ധു മൂസ് വാല വെടിയേറ്റ് മരിച്ചു; സംഭവം സുരക്ഷ പിൻവലിച്ചതിന് പിന്നാലെ
May 29, 2022, 19:08 IST
അമൃതസർ: (www.kvartha.com) പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ധു മൂസ് വാല വെടിയേറ്റ് മരിച്ചു. റിപോർടുകൾ പ്രകാരം 30 ലധികം റൗൻഡ് വെടിയുതിർത്ത സംഭവത്തിൽ മറ്റ് രണ്ട് പേർക്ക് പരിക്കേറ്റു. മൂസ് വാലയെ ഗുരുതരാവസ്ഥയിൽ മാൻസയിലെ സിവിൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
മുൻ എംഎൽഎമാർ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ 420-ലധികം പേർക്കൊപ്പം മൂസ് വാലയുടെയും സുരക്ഷ പിൻവലിക്കാൻ പഞ്ചാബ് പൊലീസ് ഉത്തരവിട്ടിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് സംഭവം നടന്നത്.
മൂസ് വാല കോൺഗ്രസ് ടികറ്റിൽ മൻസയിൽ നിന്ന് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. ആം ആദ്മി പാർടിയുടെ ഡോ. വിജയ് സിംഗ്ല 63,323 വോടുകൾക്കാണ് അദ്ദേഹത്തെ പരാജയപ്പെടുത്തിയത്. മൻസ ജില്ലയിലെ മൂസ എന്ന ഗ്രാമത്തിൽ നിന്നുള്ള മൂസ് വാല കഴിഞ്ഞ വർഷം നവംബറിൽ ഏറെ കൊട്ടിഘോഷിച്ചാണ് കോൺഗ്രസിൽ ചേർന്നത്.
Keywords: News, National, Top-Headlines, Punjab, Singer, Congress, Shoot Daed, Died, Assembly, Leader, Murder, Crime, Punjabi Singer, Congress Leader, Sidhu Moose Wala, Singer Sidhu Moose Wala Shot Dead, Sidhu Moosewala Shot Dead In Punjab’s Mansa District Day After Security Withdrawn. < !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.