Arrested | 'ഡെല്‍ഹിക്ക് പിന്നാലെ ബംഗ്ലാദേശിലും അരുംകൊല: കാമുകിയെ കൊന്ന് 35 കഷ്ണങ്ങളാക്കി വലിച്ചെറിഞ്ഞു; കാമുകന്‍ പിടിയില്‍'
Nov 18, 2022, 17:42 IST
ധാക: (www.kvartha.com) കഴിഞ്ഞ ദിവസം ഡെല്‍ഹിയില്‍ പങ്കാളിയായ യുവതിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി വനപ്രദേശത്ത് ഉപേക്ഷിച്ച യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു. ശ്രദ്ധ എന്ന യുവതിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ അയല്‍രാജ്യത്തുനിന്നും സമാന രീതിയില്‍ ഒരു ഞെട്ടിക്കുന്ന ക്രൂരത പുറത്ത് വരികയാണ്.
ബംഗ്ലാദേശില്‍ കാമുകിയെ കൊന്ന് 35 കഷ്ണങ്ങളാക്കി വലിച്ചെറിഞ്ഞ കാമുകന്‍ പിടിയിലായതായി പൊലീസ്. അബൂബക്കര്‍ എന്ന യുവാവിനെയാണ് അറസ്റ്റ് ചെയ്തത്. കവിതാ റാണിയെന്ന യുവതിയാണ് കൊല്ലപ്പെട്ടത്.
ക്രൂരകൃത്യത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: നവംബര്‍ ആറിന് യുവാവ് ജോലിക്ക് എത്താത്തിനേ തുടര്‍ന്ന് തൊഴിലുടമ യുവാവിനെ തിരക്കി ആളെ അയക്കുകയായിരുന്നു. എന്നാല്‍ വാടക വീട് പുറത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഇതോടെ വീട്ടുടമസ്ഥന്‍ പൊലീസിനെ വിളിക്കുകയായിരുന്നു.
പൊലീസെത്തി വീട് പരിശോധിച്ചപ്പോഴാണ് തലയില്ലാത്ത സ്ത്രീയുടെ മൃതദേഹം ബോക്‌സില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. തല മറ്റൊരു പെട്ടിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു. പോളിതീന്‍ കവറില്‍ സൂക്ഷിച്ച നിലയിലായിരുന്നു മൃതദേഹമുണ്ടായിരുന്നത്. എന്നാല്‍ കൊല്ലപ്പെട്ട വനിതയുടെ കൈകള്‍ കാണാനില്ലായിരുന്നു.
അന്വേഷണത്തില്‍ കൊല്ലപ്പെട്ടതെന്ന് കവിതാ റാണിയെന്ന് തിരിച്ചറിയുകയായിരുന്നു. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷമാണ് അബൂബക്കര്‍ കവിതാ റാണിയെന്ന കാമുകിയെ കൊലപ്പെടുത്തിയത്.
പങ്കാളി സപ്നയ്‌ക്കൊപ്പം കഴിയുമ്പോഴായിരുന്നു ഇയാള്‍ ക്രൂരകൃത്യം നടത്തിയത്. ഗോബര്‍ചാക്കയിലെ വീട്ടില്‍ കഴിഞ്ഞ നാല് വര്‍ഷമായി സപ്നയ്‌ക്കൊപ്പം താമസിക്കുകയായിരുന്നു ഇയാള്‍. അതിനിടയിലാണ് കവിതയുമായി അടുക്കുന്നത്.
ഒരുദിവസം സപ്ന സ്ഥലത്ത് ഇല്ലാതിരുന്ന ദിവസം കവിതയെ യുവാവ് വീട്ടിലേക്ക് വിളിക്കുകയായിരുന്നു. വീട്ടിലെത്തിയ കവിത യുവാവിന് മറ്റൊരു ബന്ധമുണ്ടെന്ന് മനസിലാക്കിയതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടയിലാണ് യുവാവ് കവിതയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. പിന്നാലെ ശരീരം വെട്ടി മുറിച്ച് 35 കഷ്ണങ്ങളാക്കി.
മൃതദേഹത്തിന്റെ ഭാഗങ്ങള്‍ പലയിടങ്ങളിലായി കളയാനായിരുന്നു യുവാവിന്റെ പദ്ധതി. എന്നാല്‍ പോളിതീനില്‍ പൊതിഞ്ഞ് കൈകള്‍ മാത്രം കളയാനാണ് ഇയാള്‍ക്ക് സാധിച്ചത്. അതിനിടയിലാണ് നവംബര്‍ ഏഴിന് റാപിഡ് ആക്ഷന്‍ ഫോഴ്‌സ് ഇയാളെ പിടികൂടിയതെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
Keywords: News,World,international,Bangladesh,Crime,Killed,Love,Police,Dead Body, Shraddha murder like case in Bangladesh: Man killed girlfriend, Arrested
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.