Shot Dead | അമേരികയിലെ സ്‌കൂളില്‍ നടന്ന വെടിവയ്പ്പില്‍ 3 കുട്ടികളടക്കം 6 പേര്‍ കൊല്ലപ്പെട്ടു; അക്രമിയെ വധിച്ച് പൊലീസ്; ആക്രമണം രാജ്യത്തിന്റെ ആത്മാവിനെ കീറിമുറിക്കുന്നു, ഹൃദയഭേദകമെന്ന് ജോ ബൈഡന്‍; 'ആയുധ നിരോധന നിയമം അടിയന്തരമായി കൊണ്ടുവരും'
Mar 28, 2023, 09:10 IST
ADVERTISEMENT
വാഷിങ്ടന്‍: (www.kvartha.com) അമേരികയിലെ സ്‌കൂളില്‍ വീണ്ടും വെടിവയ്പ്പ്. ടെനിസിയിലെ സ്‌കൂളില്‍ നടന്ന വെടിവയ്പ്പില്‍ മൂന്ന് കുട്ടികളും മൂന്ന് ജീവനക്കാരും കൊല്ലപ്പെട്ടതായി റിപോര്‍ട്. നിരവധി കുട്ടികള്‍ക്കും അധ്യാപകര്‍ക്കും പരുക്കേറ്റിട്ടുണ്ടെന്നാണ് റിപോര്‍ടുകള്‍. സംഭവത്തില്‍ ആയുധധാരിയായ മുന്‍ വിദ്യാര്‍ഥി പൊലീസിന്റെ വെടിയേറ്റ് മരിച്ചു.
ടെനിസിയിലെ നാഷ് വിലെയിലെ എലമെന്ററി സ്‌കൂളിലാണ് വെടിവയ്പ്പ് നടന്നത്. സ്വകാര്യ ക്രിസ്റ്റ്യന്‍ വിദ്യാലയമായ ഈ കോണ്‍വെന്റ് സ്‌കൂളില്‍ 12 വയസില്‍ താഴെയുള്ള കുട്ടികളാണ് പഠിക്കുന്നത്. ട്രാന്‍സ്ജെന്‍ഡര്‍ വനിതയായ ഓഡ്രി ഹെയ്ല്‍ (28) ആണ് പ്രതിയെന്ന് പൊലീസ് മേധാവി ജോണ്‍ ഡ്രേക് പറഞ്ഞു. അക്രമിയെ പൊലീസ് ഏറ്റുമുട്ടലിലൂടെ വധിച്ചതായി മെട്രോ നാഷ് വിലെ പൊലീസ് അറിയിച്ചു.
ആക്രമണസമയത്ത്, 200-ഓളം കുട്ടികളാണ് സ്‌കൂളില്‍ ഉണ്ടായിരുന്നത്. പരുക്കേറ്റ കുട്ടികളെ കാരള്‍ ജൂനിയര്‍ കുട്ടികളുടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സ്‌കൂള്‍ അധികൃതര്‍ അന്താരാഷ്ട്ര മാധ്യമങ്ങളോട് പറഞ്ഞു. സ്‌കൂള്‍ നിലവില്‍ പൊലീസ് അടച്ചുപൂട്ടിയിരിക്കുകയാണ്. അക്രമിയുടെ ലക്ഷ്യം എന്തായിരുന്നുവെന്ന് വ്യക്തമല്ലെന്നും അക്രമിയുടെ വിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.
അതേസമയം, അമേരികയില്‍ സ്‌കൂളുകളില്‍ വെടിവയ്പ്പുണ്ടാകുന്നത് സ്ഥിരം സംഭവമാകുകയാണ്. ആറ് പേരുടെ ജീവന്‍ അപഹരിച്ച നാഷ് വിലെ സ്‌കൂള്‍ വെടിവയ്പ്പിനെ അപലപിച്ച് രംഗത്തെത്തിയിരിക്കുകയാണ് അമേരികന്‍ പ്രസിഡന്റ് ജോ ബൈഡന്‍. സംഭവം ഹൃദയഭേദകമെന്ന് ബൈഡന്‍ പ്രതികരിച്ചു. ഇത്തരം സംഭവങ്ങള്‍ രാജ്യത്തിന്റെ ആത്മാവിനെ കീറിമുറിക്കുകയാണെന്നും ആയുധ നിരോധന നിയമം ഉടന്‍ പാസാക്കണമെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.
Keywords: News, World, International, Washington, America, Shot dead, Shot, Attack, Crime, Killed, Accused, Police, President, Top-Headlines, Shooter Who Killed 6 At US School Had Maps And Manifesto: Cops

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.