Post Mortem | 'തലയോട്ടി തകർന്ന നിലയിൽ; നെഞ്ചിലേറ്റ മർദനത്തിൽ ആന്തരിക രക്തസ്രാവമുണ്ടായി'; ശഹബാസിന്റെ പോസ്റ്റ് മോർടം റിപോർട് പുറത്ത്; 'ആക്രമിച്ചത് നഞ്ചക്ക് ഉപയോഗിച്ച്'

 
Shahabas post mortem report
Shahabas post mortem report

Photo: Arranged

● കണ്ണിനും മൂക്കിനും ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു.
● സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു വിദ്യാർഥികൾ പിടിയിൽ 
● സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്.

കോഴിക്കോട്: (KVARTHA) താമരശേരിയിൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ മരണപ്പെട്ട പത്താം ക്ലാസ് വിദ്യാർഥി താമരശ്ശേരി ചുങ്കം പാറോലക്കുന്ന് സ്വദേശി മുഹമ്മദ് ശഹബാസിന്റെ പോസ്റ്റ് മോർടം  റിപോർടിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ശഹബാസിന് ക്രൂരമായ മർദനമാണ് ഏറ്റതെന്ന് പ്രാഥമിക പോസ്റ്റ് മോർടം  റിപോർട് സൂചിപ്പിക്കുന്നു. 

തലയോട്ടി തകർന്ന നിലയിലായിരുന്നു. പ്രഹരശേഷിയുള്ള ആയുധം ഉപയോഗിച്ചതിനാലാണ് തലയോട്ടി തകർന്നതെന്നാണ് റിപോർടിൽ പറയുന്നത്. വലതു ചെവിയുടെ മുകളിലായാണ് തലയോട്ടി തകർന്നത്. കണ്ണിനും മർദനമേറ്റ അടയാളങ്ങളുണ്ട്. മൂക്കിനും ഇടതുവശത്തെ കണ്ണിനു താഴെയും ആഴത്തിലുള്ള മുറിവുണ്ട്. നെഞ്ചിലേറ്റ മർദ്ദനത്തിൽ ആന്തരിക രക്തസ്രാവമുണ്ടായതായും പോസ്റ്റ് മോർടം റിപോർടിലുണ്ട്.

അതേസമയം, ശഹബാസിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. 
സംഭവുമായി ബന്ധപ്പെട്ട് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരായ അഞ്ചു വിദ്യാർഥികളെ ഒബ്സർവേഷൻ ഹോമിലേക്ക് വിട്ടു. ഇവർക്ക് പരീക്ഷ എഴുതാൻ അവസരം നൽകും. ജാമ്യാപേക്ഷ നിരസിച്ചതിന് പിന്നാലെയാണ് നടപടി. 

ഷഹബാസിന്റെ മരണത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. ജില്ലാ പൊലീസ് മേധാവിയോടും ശിശുക്ഷേമ സമിതി ചെയർപേഴ്‌സണോടും ബാലാവകാശ കമ്മീഷൻ ചെയർപേഴ്‌സൺ വിശദീകരണം തേടി. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു ഷഹബാസ്. രാത്രി 12.30 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. 

ട്യൂഷൻ ക്ലാസിലെ യാത്രയയപ്പ് പരിപാടിക്കിടെ മൈക് ഓഫ് ആയതുമായി ബന്ധപ്പെട്ട തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. എളേറ്റിൽ വട്ടോളി എം ജെ ഹയർ സെക്കന്ററി സ്‌കൂളിലെ കുട്ടികളും താമരശ്ശേരി ഹയർ സെക്കന്ററി സ്‌കൂളിലെ കുട്ടികളുമാണ് പരസ്പരം ഏറ്റുമുട്ടിയത്. കരാട്ടെ പരിശീലിക്കുന്നവർ ഉപയോഗിക്കുന്ന നഞ്ചക്ക് ഉപയോഗിച്ചാണ് പ്രതികൾ ശഹബാസിനെ മർദിച്ചത് എന്നാണ് വിവരം.

ഈ വാർത്ത പങ്കുവെക്കുക. നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.

Shahabas's post-mortem report reveals shocking details of the brutal attack he suffered, including a fractured skull and internal bleeding, with the attack reportedly carried out using nunchucks.

#Shahabas, #PostMortem, #StudentDeath, #NunchucksAttack, #CrimeNews, #KeralaCrime

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia