ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: ഗള്‍ഫ് നാടുകളിലേക്ക് യുവതികളെ കയറ്റി വിട്ട് പെണ്‍വാണിഭത്തിന് ഉപയോഗിക്കുന്നതിന് പിന്നില്‍ സംസ്ഥാനത്തെ ട്രാവലിംഗ് ഏജന്‍സികളും എമിഗ്രേഷന്‍ ഉദ്യോഗസ്ഥരും അടങ്ങുന്ന വന്മാഫിയയാണെന്ന് കണ്ടെത്തി. ട്രാവല്ഏജന്സികള് വിദേശത്തേക്ക് കയറ്റി വിടുന്ന പെണ്‍കുട്ടികളെ നല്‍കിയാണ് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരെ സെക്സ് മാഫിയ ചാക്കിലാക്കുന്നത്.
നെടുമ്പാശേരി വിമാനത്താവളത്തിലെ ചില ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ഇതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുവെന്നാണ് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. സെക്സ് റാക്കറ്റിന്റെ വലയിലകപ്പെട്ട് ആയിരത്തഞ്ഞൂറോളം യുവതികള്‍ ഗള്‍ഫ് നാടുകളില്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് സൂചന.
കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ചില ട്രാവലിംഗ് ഏജന്‍സികള്‍ സ്ത്രീകളെ റിക്രൂട്ട് ചെയ്യുന്നത് പെണ്‍വാണിഭത്തിന് മാത്രമായാണ്. യുവതികളെ കടത്താനായി സെക്സ് മാഫിയ ആദ്യം സമീപിക്കുന്നത് ട്രാവല്‍ ഏജന്റുമാരെയാണ്. വിദേശത്ത് വീട്ടുജോലിക്കായി വരുന്ന സ്ത്രീകളെയാണ് ഇവര്‍ ലക്ഷ്യമിടുന്നത്. ദരിദ്ര പശ്ചാത്തലത്തില്‍ നിന്ന് വരുന്ന മിക്കവര്‍ക്കും പാസ് പോര്‍ട്ട് ഉണ്ടാകില്ല. ട്രാവല്‍ ഏജന്‍സികളുടെ പരസ്യം കണ്ട് സമീപിക്കുന്ന ഇത്തരക്കാരോട് പാസ്പോര്‍ട്ട് തങ്ങള്‍ തന്നെ സംഘടിപ്പിച്ച് നല്‍കാമെന്നാണ് ഏജന്റുമാര്‍ പറയുന്നത്. മിക്കപ്പോഴും ചെറുകിട ട്രാവല്‍ ഏജന്റുമാരാണ് ഇത്തരം കാര്യങ്ങള്‍ക്ക് സെക്സ് റാക്കറ്റുകളെ സഹായിക്കുന്നത്. ഈ പാസ്പോര്ട്ടാവട്ടെ പലപ്പോഴും വ്യാജമായിരിക്കും.
ഇങ്ങനെയെത്തുന്നവരെ കടത്താന്‍ നെടുമ്പാശേരി വിമാനത്താവളത്തിലെ ചില ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ഇതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. നെടുമ്പാശേരി വിമാനത്താവളത്തിന് അടുത്തുള്ള വന്‍കിട ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും പെണ്‍കുട്ടികളെ പാര്‍പ്പിച്ച് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് കാഴ്ച വച്ചതിന് ശേഷമാണ് ഇവരെ വിമാനത്തില്‍ കയറ്റിവിടുന്നത്. ചില ഉദ്യോഗസ്ഥര്‍ക്ക് പണം വേണ്ട പെണ്ണ് മാത്രം മതി. സെക്സ് റാക്കറ്റിന്റെ ഏജന്റുമാരായ ഉദ്യോഗസ്ഥര്‍ തന്നെയാണ് പെണ്‍കുട്ടികളെ വിമാനത്താവളത്തില്‍ അനുഗമിക്കുന്നതും.
SUMMARY: sex racket operating under the cover of offering jobs abroad in kerala. Girls were taken to Gulf under a fake visa. Emigration section officials too are hand in glove with the travel agents.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

