സ്‌കൂളിലേക്ക് പോകുകയായിരുന്ന അനാഥാലയത്തിലെ ഏഴ് കുട്ടികളെ മിഠായി നല്‍കി പീഡിപ്പിച്ച കേസ്; മുഖ്യപ്രതിക്ക് 15 വര്‍ഷം തടവ്
Jun 24, 2020, 15:25 IST
ADVERTISEMENT
വയനാട്: (www.kvartha.com 24.06.2020) സ്‌കൂളിലേക്ക് പോകുകയായിരുന്ന അനാഥാലയത്തിലെ ഏഴ് കുട്ടികളെ മിഠായി നല്‍കി പീഡിപ്പിച്ച കേസില്‍ മുഖ്യപ്രതിക്ക് ശിക്ഷ വിധിച്ചു. വയനാട് മുട്ടിലിലെ അനാഥാലയത്തില്‍ അന്തേവാസികളായ കുട്ടികളെ കടയിലേക്ക് വിളിച്ചു വരുത്തി മിഠായി നല്‍കി പീഡിച്ച കേസില്‍ പ്രതിക്ക് 15 വര്‍ഷം തടവ് ശിക്ഷയും എഴുപതിനായിരം രൂപയുമാണ് പിഴ. കല്‍പ്പറ്റ പോക്‌സോ കോടതിയാണ് മുഖ്യപ്രതി വിളഞ്ഞിപ്പിലാക്കല്‍ നാസറിനെ (42) ശിക്ഷിച്ചത്.
ഏഴ് കുട്ടികള്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ ഒരു കേസിലാണ് ശിക്ഷ വിധിച്ചത്. 11 കേസുകളിലായി ആറ് പ്രതികള്‍ കേസില്‍ ഉള്‍പ്പെട്ടിരുന്നു. ഇതില്‍ മുഖ്യപ്രതി മുട്ടില്‍ സ്വദേശി വിളഞ്ഞിപ്പിലാക്കല്‍ നാസറിനെയാണ് പോക്‌സോ കോടതി ജഡ്ജി കെ രാമകൃഷ്ണന്‍ ശിക്ഷിച്ചത്.
2017 മാര്‍ച്ചിലാണ് അനാഥാലയത്തിലെ അന്തേവാസികളായ ഏഴ് കുട്ടികള്‍ പീഡനത്തിനിരയായത്. ഇതുമായി ബന്ധപ്പെട്ട മറ്റ് പത്ത് കേസുകളില്‍ വിചാരണ നടക്കുകയാണ്. സ്‌കൂളില്‍ ചൈല്‍ഡ് ലൈന്‍ നടത്തിയ കൗണ്‍സിലിംഗിനിടെയാണ് പീഡനത്തിനിരയായ വിവരം കുട്ടികള്‍ വെളിപ്പെടുത്തിയത്.
സ്‌കൂളിലേക്ക് പോകുകയായിരുന്ന കുട്ടികളെ കടയിലേക്ക് വിളിച്ച് വരുത്തി മിഠായി നല്‍കാമെന്ന് പ്രലോഭിപ്പിച്ച് പീഡനത്തിനിരയാക്കിയ സംഭവത്തിലെ ആദ്യ കേസിലാണ് കല്‍പ്പറ്റ പോക്‌സോ കോടതി ശിക്ഷ വിധിച്ചത്. വിചാരണ കാലയളവില്‍ പെണ്‍കുട്ടി കൂറുമാറിയിരുന്നെങ്കിലും സാഹചര്യ തെളിവുകളുടേയും ശാസ്ത്രീയ തെളിവുകളുടേയും അടിസ്ഥാനത്തിലാണ് ശിക്ഷാവിധി.

Keywords: News, Kerala, Wayanad, Molestation, Girl students, Orphans, Court, Verdict, Judge, Abuse, Child Abuse, Crime, Seven orphanage girls molested in wayanad 15 years imprisonment
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.