മനോദൗര്‍ബല്യത്തിന് ചികിത്സതേടിയെത്തിയ മലയാളി പെണ്‍കുട്ടി തമിഴ് നാട്ടില്‍ കൂട്ടമാനഭംഗത്തിന് ഇരയായി; കൗമാരക്കാരായ 7പേര്‍ അറസ്റ്റില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചെന്നൈ: (www.kvartha.com 08.11.2019) മനോദൗര്‍ബല്യത്തിന് ചികിത്സതേടിയെത്തിയ മലയാളി പെണ്‍കുട്ടി തമിഴ് നാട്ടില്‍ കൂട്ടമാനഭംഗത്തിന് ഇരയായി. സംഭവത്തില്‍ കൗമാരക്കാരായ ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് രാമനാഥപുരം ഏര്‍വാടിയില്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. കൊല്ലം സ്വദേശിനിയായ പെണ്‍കുട്ടിയാണ് ക്രൂരമായ മാനഭംഗത്തിനിരയായത്.

മാതാപിതാക്കള്‍ക്കൊപ്പമാണ് മനോദൗര്‍ബല്യമുള്ള പെണ്‍കുട്ടി ഏര്‍വാടി കാട്ടുപ്പെട്ടി ഹക്കീം ഡോക്ടറുടെ ദര്‍ഗയില്‍ ചികിത്സയ്ക്ക് എത്തിയത്. ശുചിമുറിയില്‍ പോകുന്നതിനായി ചൊവ്വാഴ്ച രാത്രി പുറത്തിറങ്ങിയ പെണ്‍കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ദര്‍ഗയ്ക്ക് പിന്നിലുള്ള കാട്ടില്‍ നിന്നും പൂര്‍ണ നഗ്‌നയായ നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു.

മനോദൗര്‍ബല്യത്തിന് ചികിത്സതേടിയെത്തിയ മലയാളി പെണ്‍കുട്ടി തമിഴ് നാട്ടില്‍ കൂട്ടമാനഭംഗത്തിന് ഇരയായി; കൗമാരക്കാരായ 7പേര്‍ അറസ്റ്റില്‍

കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഏഴു കൗമാരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തത്. ദര്‍ഗനടത്തിപ്പുമായി ബന്ധപെട്ടവരുടെ മക്കളാണ് പിടിയിലായത്. ഇവരെ പിന്നീട് ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ ഹാജരാക്കി തിരുന്നല്‍വേലിയിലെ ദുര്‍ഗുണ പരിഹാര പാഠശാലയിലേക്കു അയച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Seven arrested for molesting girl in Thamil nadu,chennai, News, Arrested, Crime, Criminal Case, Police, Local-News, National, Molestation.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script