Selfie Fight | കാപ്പ കേസ് പ്രതിയുടെ ബന്ധുവായ പെൺകുട്ടിക്കൊപ്പം സെൽഫി എടുത്തു; പത്തനംതിട്ടയിൽ പൊരിഞ്ഞ അടി; 7 പേർ കസ്റ്റഡിയിൽ

 
Selfie with CAPA Case Suspect's Relative Leads to Brawl; 7 Detained in Pathanamthitta
Selfie with CAPA Case Suspect's Relative Leads to Brawl; 7 Detained in Pathanamthitta

Representational Image Generated by Meta AI

● സെൽഫി എടുത്തതിനെ ചൊല്ലിയായിരുന്നു തർക്കം. 
● ഏഴ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. 
● കാപ്പ കേസ് പ്രതിയുടെ ബന്ധുവാണ് പെൺകുട്ടി. 
● പ്രതികളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

പത്തനംതിട്ട: (KVARTHA) അടൂരിൽ കാപ്പ കേസ് പ്രതിയുടെ ബന്ധുവായ പെൺകുട്ടിയോടൊപ്പം സെൽഫി എടുത്തതിനെ തുടർന്ന് രണ്ട് സംഘങ്ങൾ തമ്മിൽ സംഘർഷമുണ്ടായതായി പരാതി. സംഭവത്തിൽ ഏഴ് പേരെ അടൂർ പോലീസ് കസ്റ്റഡിയിലെടുത്തു. അഭിജിത്ത് ബാലൻ, ജിഷ്ണു, സുജിത്ത്, ശരൺകുമാർ, അരുൺ, വിഷ്ണു, ശ്രീകുമാർ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്

പോലീസ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി പിന്നീട് കോടതിയിൽ ഹാജരാക്കിയ ശേഷം ജാമ്യത്തിൽ വിട്ടയച്ചു. കാപ്പ കേസിൽ ഉൾപ്പെട്ടിരുന്ന അഭിജിത്തിൻ്റെ ബന്ധുവായ പെൺകുട്ടിയുമായി ചൂരക്കോട് ബദാംമുക്ക് ആശാഭവനിൽ വെച്ച് ആഷിക് (24) എന്നയാൾ സെൽഫി എടുത്ത് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതാണ് സംഘർഷത്തിന് കാരണമായതെന്നാണ് പൊലീസിന് ലഭിച്ച പരാതി.

അടൂർ ഡിവൈഎസ്പി ജി. സന്തോഷ് കുമാർ, അടൂർ എസ്എച്ച്ഒ ശ്യാംമുരളി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് യുവാക്കളെ കസ്റ്റഡിയിൽ എടുത്തത്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.

Seven individuals were taken into custody in Adoor, Pathanamthitta, following a brawl that allegedly started after a selfie was taken with a relative of a CAPA case suspect and posted on Instagram. The arrested were later released on bail, and police are investigating the incident.

#SelfieFight, #Pathanamthitta, #Adoor, #CAPACase, #PoliceCustody, #Brawl

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia