Clash | സെക്രട്ടേറിയറ്റിൽ ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടി; 'ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകർക്ക് നേരെയും ആക്രമണം'

 
secretariat clash turns violent media personnel attacked

Photo Credit: Kerala Tourism Website

സംഘർഷത്തിൽ ട്രഷറി വകുപ്പിലെ അമൽ എന്ന ജീവനക്കാരൻ കന്റീൻ മാനേജറെ ആക്രമിച്ചുവെന്നാരോപണമുയർന്നു

തിരുവനന്തപുരം: (KVARTHA) സെക്രട്ടേറിയറ്റിൽ കാന്റീൻ ജീവനക്കാരും ട്രഷറി വകുപ്പ് ഉദ്യോഗസ്ഥരും തമ്മിൽ  തർക്കവും കയ്യാങ്കളിയും. സംഘർഷത്തിൽ ട്രഷറി വകുപ്പിലെ അമൽ എന്ന ജീവനക്കാരൻ കാന്റീൻ മാനേജറെ ആക്രമിച്ചുവെന്നാരോപണമുയർന്നു. കാന്റീൻ മാനേജർ സുരേഷ് കുമാർ സംഭവം സംബന്ധിച്ച് കന്റോൺമെന്റ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. 

അതേസമയം, അമൽ ട്രഷറി ഡയറക്ടർക്കും പരാതി നൽകി. കാന്റീനിൽ ഊണുസമയത്ത് വെള്ളം കിട്ടിയില്ലെന്നാരോപിച്ചുണ്ടായ വാക് തർക്കമാണ് സംഘർഷത്തിന്റെ കാരണമെന്നാണ് പറയുന്നത്. ഇതിനിടയിൽ ട്രഷറി ജീവനക്കാർ കാന്റീന്‍ മാനേജരെ മര്‍ദിക്കാന്‍ ശ്രമിച്ചതായും ആരോപണമുണ്ട്. 

അതിനിടെ സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകർക്കും നേരെയും  ആക്രമണമുണ്ടായതായി പരാതി ഉയർന്നു. തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷിന്റെ വാർത്താസമ്മേളനം കഴിഞ്ഞ് ഇറങ്ങുന്നതിനിടെയായിരുന്നു ഈ സംഭവം. മാധ്യമ പ്രവർത്തകർ സംഘർഷം ചിത്രീകരിക്കാൻ ശ്രമിച്ചപ്പോൾ ചില ജീവനക്കാർ അവരെ തടയുകയായിരുന്നു. 

ദൃശ്യം പകർത്തിയാൽ ക്യാമറ അടിച്ചുതകർക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും മാധ്യമ പ്രവർത്തകർ ആരോപിച്ചു. മീഡിയ വൺ റിപ്പോർട്ടർ മുഹമ്മദ് ആഷിക്, ക്യാമറമാൻ സിജോ സുധാകരൻ, ഡ്രൈവർ സജിൻലാല്‍ എന്നിവർക്ക് നേരെയായിരുന്നു ആക്രമണമെന്നാണ് പരാതി. സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia