Police FIR | 'എത്രയും വേഗം വായ്പ അനുവദിക്കണം, ഇല്ലെങ്കില്‍ ചെയര്‍മാനെ കൊല്ലും, ഓഫീസ് തകര്‍ക്കും'; എസ്ബിഐ ആസ്ഥാനത്തേക്ക് 'പാകിസ്താനില്‍ നിന്ന്' ഭീഷണി ഫോണ്‍ കോള്‍
Oct 15, 2022, 11:16 IST
മുംബൈ: (www.kvartha.com) മുംബൈയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യ ആസ്ഥാനത്തേക്ക് രണ്ട് ദിവസത്തിനിടെ രണ്ട് ഭീഷണി കോളുകള്‍ ലഭിച്ചതായി അധികൃതര്‍. താന്‍ പാകിസ്താനില്‍ നിന്നാണ് വിളിക്കുന്നതെന്ന് അവകാശപ്പെട്ടയാള്‍ അടുത്ത ഏഴു ദിവസത്തിനുള്ളില്‍ 10 ലക്ഷം രൂപ അനുവദിച്ചില്ലെങ്കില്‍ എസ്ബിഐ ചെയര്‍മാന്‍ ദിനേശ് കുമാര്‍ ഖാരയെ തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.
'ഒക്ടോബര്‍ 13 ന് രാവിലെ 11 മണിയോടെ എസ്ബിഐയുടെ നരിമാന്‍ പോയിന്റ് ബ്രാഞ്ചിന്റെ ലാന്‍ഡ്ലൈനിലേക്ക് അജ്ഞാതന്‍ വിളിച്ച് ഭീഷണിപ്പെടുത്തി. എംഡി ജിയാ ഉല്‍ അലിം എന്ന് പരിചയപ്പെടുത്തിയ വിളിച്ചയാള്‍ താന്‍ സംസാരിക്കുന്നത് പാകിസ്താനില്‍ നിന്നാണെന്നും എത്രയും വേഗം വായ്പ അനുവദിച്ചില്ലെങ്കില്‍ എസ്ബിഐ ചെയര്‍മാനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുമെന്നും പറഞ്ഞു. എസ്ബിഐ ഓഫീസ് സ്ഫോടനത്തിലൂടെ തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു', മുംബൈ പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഇത് സംബന്ധിച്ച് എസ്ബിഐയിലെ അസിസ്റ്റന്റ് ജനറല്‍ മാനജര്‍ (സെക്യൂരിറ്റി) അജയ് ശ്രീവാസ്തവിന്റെ പരാതി പ്രകാരം മറൈന്‍ ഡ്രൈവ് പൊലീസ് ഐപിസി സെക്ഷന്‍ 506(2) പ്രകാരം കേസെടുത്തു. അതേസമയം ഭീഷണി കോള്‍ വന്നത് പശ്ചിമ ബംഗാളില്‍ നിന്നാണെന്ന് കണ്ടെത്തിയതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

Keywords: Latest-News, National, Top-Headlines, SBI, Police, Threat Phone Call, Threat, Pakistan, Cyber Crime, Crime, Complaint, SBI Headquarter, SBI Headquarter In Mumbai Receives Threat Calls, Pakistani Caller Threatens To Blow Up Office.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.