Arrest Incident | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ സഞ്ജയ് ചക്രബര്‍ത്തി അറസ്റ്റില്‍
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● അറസ്റ്റ് ചെയ്തത് പോക്‌സോ കേസ് ചുമത്തി
● പീഡനത്തിനിരയായത് 15കാരിയായ സംഗീത വിദ്യാര്‍ഥിനി
● നടപടി കൊല്‍ക്കത്ത പൊലീസിന്റേത്
● പീഡന വിവരം പുറത്തുവന്നത് കൗണ്‍സിലിംഗിനിടെ
● സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും പരിശോധിക്കും
ന്യൂഡെല്‍ഹി: (KVARTHA) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ സഞ്ജയ് ചക്രബര്‍ത്തി അറസ്റ്റില്‍. പോക്‌സോ കേസ് ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. പരാതിക്ക് പിന്നാലെ ഒളിവില്‍ പോയ ഗായകനെ രണ്ട് മാസത്തോളം നീണ്ട തിരച്ചിലിനൊടുവിലാണ് കൊല്‍ക്കത്ത പൊലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
ഇക്കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കൊല്‍ക്കത്തയിലെ യോഗാ ഇന്‍സ്റ്റിറ്റ്യൂട്ടിനോടനുബന്ധിച്ച് സഞ്ജയ് സംഗീത പരിശീലനം നല്‍കിയിരുന്നു. ഇവിടെവെച്ചാണ് സംഗീത വിദ്യാര്‍ഥിയായ 15-കാരിയെ സഞ്ജയ് പീഡിപ്പിക്കാന്‍ ശ്രമിച്ചത് എന്നാണ് പരാതി. ക്ലാസ് കഴിഞ്ഞ് മറ്റ് വിദ്യാര്‍ഥികളെല്ലാം പോയശേഷമായിരുന്നു പീഡനശ്രമം.
സംഭവത്തിന് ശേഷം മാനസികമായി തളര്‍ന്ന പെണ്‍കുട്ടിയെ മാതാപിതാക്കള്‍ കൗണ്‍സിലിംഗിന് വിധേയമാക്കിയതോടെയാണ് പീഡന വിവരം പുറത്തുവന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ബെല്‍ഘരിയ പൊലീസില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കി. സംഭവം നടന്നത് ചാരു മാര്‍ക്കറ്റ് പൊലീസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ കേസ് അവിടേക്ക് മാറ്റുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
സഞ്ജയ് ചക്രബര്‍ത്തി നവംബര്‍ 18-വരെ പൊലീസ് കസ്റ്റഡിയില്‍ തുടരും. കുറ്റകൃത്യം നടന്നതായി ആരോപിക്കപ്പെടുന്ന സ്ഥാപനത്തിലെ സിസിടിവി ക്യാമറാ ദൃശ്യങ്ങള്‍ പരിശോധിച്ച് ആ സമയത്ത് അവിടെയുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ അടക്കമുള്ളവരെ ചോദ്യം ചെയ്യുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഗീതജ്ഞനായ പണ്ഡിറ്റ് അജോയ് ചക്രബര്‍ത്തിയുടെ സഹോദരന്‍ കൂടിയാണ് സഞ്ജയ്.
#SanjayChakraborty #KolkataCrime #POCSOCase #MusicIndustry #ArrestNews #LegalUpdate
